E mail

  Password

  Forgot your password ?

  OR
  ×
 • Sign Out

Last Updated Monday October 26 2020 01:25 AM IST

Facebook
Twitter
Google Plus
Youtube

ഓണപ്പൂവിളി

 • bro-kathayezhuthkayanu.jpg

  ബ്രോ കഥയെഴുതുകയാണ്

  വളരെ ആക്ടീവായി നിന്നിരുന്ന ഒരു ഫെയ്സ്ബുക്ക് പേജ് ഡി ആക്ടീവ് ചെയ്ത് അപ്രത്യക്ഷനാകുക. പിന്നീട് കാണുമ്പോൾ സിനിമക്കാരനാണ്. കളക്ടർ ബ്രോയെ സിനിമയിലെടുത്തു. എഴുത്തുകാരനായിട്ടായിരുന്നു ആദ്യം തുടക്കം. ഇപ്പോൾ ഒരു സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു. സുഹൃത്തിന്റെ സിനിമയായതു കൊണ്ടും സ്നേഹപൂർവ്വം നിർബന്ധിച്ചതു

വെളിപാടിന്റെ ഓണവരവ്

mohanlal.jpg

മോഹന്‍ലാല്‍ ചിത്രം വെളിപാടിന്‍റെ പുസ്തകമാണ് ഓണം റിലീസിന് തുടക്കമിട്ടത്. ലാല്‍ ജോസ് ആദ്യമായി മോഹന്‍ലാലിനൊപ്പം ഒന്നിക്കുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. ഒരു ആഘോഷചിത്രത്തിന്‍റെ എല്ലാചേരുവകളുമായാണ് വെളിപാടിന്‍റെ പുസ്തകം എത്തിയത്. മോഹന്‍ലാലിന്‍റെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകള്‍. ബെന്നി

ഓണത്തിരയിലെ ഓളങ്ങള്‍

onam-puthanpadam.jpg

ഓണം ആഘോഷത്തിന്റെ ആവേശത്തിലാണ് എല്ലാവരും. ഈ ആഘോഷ തിരയിളക്കത്തിലേയ്ക്ക് നാല് ചിത്രങ്ങളാണ് തിയറ്ററുകളിൽ ഉളളത്. മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾക്കൊപ്പം യുവതാരചിത്രങ്ങളും ഈ ആഘോഷത്തിന്റെ ഭാഗമാകുന്നു. മോഹൻലാൽചിത്രം വെളിപാടിന്റെ പുസ്തകമാണ് ഓണം റിലീസുകൾക്ക് തുടക്കമിട്ട് ആദ്യം തിയറ്ററുകളിൽ എത്തിയത്. ലാൽ ജോസ്

കാവാലമില്ലാത്ത കാവാലം

kavalamillatha-kavalam.jpg

ഒരു ഗ്രാമം തന്നെ വ്യക്തിയുടെ പേരായി മാറുന്ന സുഖം. വയലാർ എന്നത് ഒരു കാലത്ത് ഒരു ഗ്രാമത്തെ അടയാളപ്പെടുത്തുന്ന പേരായിരുന്നെങ്കിൽ ഇന്നത് ഒരു മഹാവ്യക്തിത്വത്തെ അടയാളപ്പെടുത്തുന്ന പേരാണ്. മകന്റെ പേരിനൊപ്പവും വയലാർ ഇടം പിടിച്ചു. കുട്ടിക്കാലത്ത് കാവാലത്തിലേയ്ക്കു വരുമ്പോൾ ചുണ്ടൻ വളളം മാത്രമേ

നായകൻ ഹിറ്റാകും; നീ പണി കളയരുതെന്ന് പറഞ്ഞവരോട്!

lichiyude-onam.jpg

ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസിൽ കയറി കൂടിയ നായികയാണ് ലിച്ചിയെന്ന രേഷ്മ അന്ന രാജൻ. പ്രൊഫഷൻ കൊണ്ട് ആതുരശുശ്രൂഷക. പുതുമുഖങ്ങളെ കൊണ്ട് ലിജോ ജോസ് പെല്ലിശേരി തീർത്ത ദൃശ്യ വിസ്മയത്തിലെ നായിക. ഇപ്പോൾ സൂപ്പർതാരം മോഹൻലാലിന്റെ നായിക. ലിച്ചി ഹാപ്പിയാണ്. ഒരു പുതുമുഖ നടിയെന്ന നിലയിൽ മികച്ച അവസരങ്ങളും

നിമിഷയുടെ ഓണത്തിന് ഇരട്ടി മധുരം

nimisha.jpg

ആദ്യസിനിമയിലെ പ്രകടനംകൊണ്ടുതന്നെ മലയാളികളുടെ മനസിൽ ഇടംനേടിയ നായികയാണ് നിമിഷ സജയൻ. ഉടന്‍ റിലീസ് ചെയ്യുന്ന 'ഈട' എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിലാണ് നിമിഷയെത്തുക. സിനിമയില്‍ സജീവമായശേഷമുള്ള നിമിഷയുടെ ഒാണാഘോഷത്തിന്റെ വിശേഷങ്ങളറിയാം കഴിഞ്ഞ ഓണംവരെ മുംബൈ അംബർനാഥിലെ കേരളസമാജത്തിലും, സന്നദ്ധസംഘടനകളുടെ

നീരേറ്റുപുറം-പമ്പ ജലമേളയില്‍ ചമ്പക്കുളം ചുണ്ടന് കിരീടം

boat-rice.jpg

കെ.സി.മാമ്മന്‍ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള അറുപത്തിയൊന്നാമത് നീരേറ്റുപുറം- പമ്പ ജലമേളയില്‍ ചമ്പക്കുളം ചുണ്ടന് കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ രണ്ടാംസ്ഥാനം നേടി. സെന്‍റ് ജോര്‍ജ് ചുണ്ടനാണ് മൂന്നാംസ്ഥാനം. പമ്പാനദിയിലെ ഓളപ്പരപ്പുകളെ ആവേശംകൊള്ളിച്ച്

തിരുവോണത്തോണി ആറന്മുളയിലെത്തി

thiruvona-thoni.jpg

തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂരില്‍ നിന്ന് പുറപ്പെട്ട തിരുവോണതോണി ഇന്ന് പുലർച്ചെ ആറന്മുളയില്‍ എത്തി. തിരുവോണ തോണിയില്‍ കൊണ്ട് വരുന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ആറന്മുള ക്ഷേത്രത്തില്‍ സദ്യ ഒരുക്കുക. പരമ്പാരഗത ആചാരപ്രകാരം സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് പുലർച്ചേയാണ് ആറന്മുള

വാനരൻമാർക്ക് വിഭവസമൃദ്ധമായ ഓണസദ്യ

vanarasadhya.jpg

ഓണക്കാലത്ത് പതിവ് തെറ്റാതെ ഇക്കൊല്ലവും വാനരൻമാർക്ക് വിഭവസമൃദ്ധമായ ഓണസദ്യ. കൊല്ലം ശാസ്താംകോട്ട ക്ഷേത്രത്തിലാണ് ക്ഷേത്രത്തിനോട് ചേർന്ന വാനരസദ്യാലയത്തിൽ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയത്. തലമുറകളായി പിൻതുടരുന്ന ആചാരമാണ് ഓണക്കാലത്ത് വാനരൻമാർക്ക് വിശാലമായ സദ്യ. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. ശാസ്താകോട്ട

തൃക്കാക്കര വാമനമൂർത്തീ ക്ഷേത്രത്തിൽ തിരുവോണദിന ചടങ്ങുകൾക്ക് തുടക്കമായി

trikkakkara.jpg

തൃക്കാക്കര വാമനമൂർത്തീ ക്ഷേത്രത്തിൽ തിരുവോണദിന ചടങ്ങുകൾക്ക് തുടക്കമായി. മഹാബലിയെ എതിരേൽക്കുന്ന ചടങ്ങ് പൂര്‍ത്തിയായി. തുടർന്ന് തിരുവോണ സദ്യയും നടക്കും.

അർബുദരോഗികൾക്കൊപ്പം ഓണം ആഘോഷിച്ച് ഉമ്മൻചാണ്ടി

oomen-chandy.jpg

ഇക്കുറിയും അർബുദരോഗികൾക്കൊപ്പമായിരുന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേയും കുടുംബത്തിന്റേയും തിരുവോണം. അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ രോഗികൾക്കൊപ്പമാണ് സുരേഷ് ഗോപി എം.പി തിരുവോണം ആഘോഷിച്ചത്. തുടർച്ചയായ രണ്ടാംവർഷമാണ്

സംസ്ഥാന സർക്കാരിന്റെ ഒാണം വാരാഘോഷത്തിന് തുടക്കം

festival-week.jpg

സംസ്ഥാന സർക്കാരിന്റെ ഒാണം വാരാഘോഷത്തിന് തുടക്കം. തിരുവനന്തപുരം നിശാഗന്ധിയിൽ പ്രൗഡ സദസിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ഇനി തലസ്ഥാനവാസികൾക്ക് ആഘോഷങ്ങളുടെ ഏഴ് രാപകലുകൾ. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളെ ഭേദിക്കാൻ സദസിനെ ആഹ്വാനം ചെയ്യുന്ന നൃത്ത ചുവടുകളോടെയായിരുന്നു

തിരുവോണദിവസവും സെക്രട്ടേറിയറ്റ് നടയിൽ സമരങ്ങൾക്ക് അവധിയില്ല

oomen-chandy-new.jpg

തിരുവോണദിവസവും സെക്രട്ടേറിയറ്റ് നടയിൽ സമരങ്ങൾക്ക് അവധിയില്ല. ശമ്പളവും പെൻഷനും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരും പെൻഷൻകാരും പട്ടിണിസമരത്തിലാണ്. അരിപ്പഭൂസമരം 206ാം ദിവസത്തിലേക്ക് കടന്നപ്പോൾ നീതിക്കായുള്ള ഒറ്റയാൾ സമരങ്ങളും തുടർന്നു. സെക്രട്ടേറfയറ്റ് നടയിൽ വെറുംവാഴയില മുന്നിൽ നിരത്തിയാണ്

പാട്ടിന്റെ കൂട്ട്

pattinte-koottu.jpg

രണ്ടുപേർ ഒത്തുപിടിക്കുകയാണ് ഈ ഓണകാലത്ത്, മറ്റാരുമല്ല പാട്ടെഴുത്തുകാരനും കവിയുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും പാട്ടുകാരനും സംഗീത സംവിധായകനുമായ ജോബ് കുര്യനും. വളരെ അടുത്ത സുഹൃത്തുക്കളായ ഇവർ ഓണം ആഘോഷിക്കുവാനായി എങ്ങണ്ടിയൂരിൽ ഒത്തുകൂടിയിരിക്കുകയാണ്. അടുത്തറിയാം ഈ കലാപ്രതിഭകളുടെ ഓണവിശേഷങ്ങൾ

അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ഓണസദ്യ ഒരുക്കി കലക്ടറും കുടുംബവും

collector-family-t.jpg

അനാഥ അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കായി കോഴിക്കോട് കലക്ടര്‍ യു.വി. ജോസിന്റെയും കുടുംബത്തിന്റെയും വക ഓണസദ്യ. വെള്ളിമാട് കുന്നിലെ അനാഥ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കാണ് കലക്ടര്‍ ഓണസദ്യ ഒരുക്കിയത്. സംരക്ഷണയിലുള്ളവര്‍ക്കെല്ലാം ഓണമെത്തിയെന്നുറപ്പാക്കിയിട്ടേ ഓണം ആഘോഷിക്കൂവെന്ന നിലപാടാണ്

ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ഓണമുണ്ട് കൊച്ചിയിലെ പൊലീസുകാർ

police-onam-t.jpg

ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ഓണമുണ്ട് കൊച്ചിയിലെ പൊലീസുകാർ. ഐജി പി.വിജയൻ ഒരുക്കിയ ഓണഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പൊലീസ് മേധാവി ലോകനാഥ് ബെഹ്റയും കുടുംബവുമെത്തി. രണ്ട് സ്പെഷൽ സ്കൂളുകളിൽ നിന്നായി 120ഓളം കുട്ടികളാണ് പൊലീസൊരുക്കിയ സദ്യയുണ്ടത്. ഡിജിപി, എഡിജിപി, ഐജി, എറണാകുളം റേഞ്ചിന് കീഴിലെ

ഒാണാഘോഷപരിപാടികൾക്ക് കോഴിക്കോട്ട് തുടക്കമായി

dtpc-onam-1.jpg

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഒാണാഘോഷപരിപാടികൾക്ക് കോഴിക്കോട്ട് തുടക്കമായി. മന്ത്രി ടി.പി.രാമകൃഷ്ണൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ ഒരു പാട്ടില്ലാതെ കോഴുക്കോട്ടുകാർക്ക് എന്തോണം. ഒാണാഘോഷത്തിന് നല്ലുഗ്രൻ തുടക്കം. കാണികളിൽ ആവേശം നിറയ്ക്കാൻ പിന്നീട് വേദിയിലെത്തിയത് വിജയ് യേശുദാസും,

തിരുവനന്തപുരത്തെ ഓണം രാത്രികൾക്ക് ഇനി നിറമേറും

tvm-onam.jpg

തിരുവനന്തപുരത്തെ ഓണം രാത്രികൾക്ക് ഇനി നിറമേറും. പല വർണങ്ങൾ കണ്ട് നടക്കാൻ മാത്രമല്ല, ആ പ്രകാശത്തിലിരുന്ന് ഊഞ്ഞാലാടാനും അവസരമുണ്ട്. സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന്റെ ഭാഗമാണ് ഈ ഒരുക്കങ്ങളെല്ലാം. തലസ്ഥാനത്ത് ഇനി െവറും രാത്രിയല്ല.ഏഴ് നിറമുള്ള രാത്രികളാണ്. കനകകുന്ന് കൊട്ടാരം മുതൽ കിലോമീറ്ററുകൾ

സെൻട്രൽ ജയിലിൽ ഒരുക്കിയ പൂരാടച്ചന്തയിൽ തിരക്കിന്റെ പൊടിപൂരം

tvm-pooradachantha.jpg

വിഷരഹിതപച്ചക്കറികളുമായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഒരുക്കിയ പൂരാടച്ചന്തയിൽ തിരക്കിന്റെ പൊടിപൂരം. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ വിളയിച്ചെടുത്ത പച്ചക്കറികൾ മണിക്കൂറുകൾക്കുള്ളിലാണ് വിറ്റുതീർന്നത്. സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണലിന്റെ േനതൃത്വത്തിലായിരുന്നു ജയിൽവളപ്പിലെ ഓണച്ചന്ത. ഓണസദ്യക്കായി വിഷരഹിത

ഒാണക്കാലം തിരിച്ചുപിടിച്ച് കോഴിക്കോട് ചേളന്നൂരിലെ പെൺകൂട്ടായ്മ

onam-calicut.png

ഒാർമകളിലുറങ്ങുന്ന ഒാണക്കാലം തിരിച്ചുപിടിക്കുകയാണ് കോഴിക്കോട് ചേളന്നൂരിലെ പെൺകൂട്ടായ്മ. അത്തം മുതൽ പത്തുദിവസം തിരുവാതിരകളിയും ഊഞ്ഞാലാട്ടവുമൊക്കെയായി ഇവരുടെ ഒാണനാളുകൾ സജീവമാണ്. നാട്ടിൻ പുറങ്ങളിലെ സ്ത്രീകൾ തറവാട്ടുമുറ്റത്ത് ഒരുമിച്ചുകൂടി തിരുവാതികളിക്കുമായിരുന്നു. പ്രായഭേദമെന്യെ എല്ലാവരും

മിഠായിത്തെരുവ് ഓണവിപണി തിരക്കിൽ

onam-1.jpg

പുതുമോടിയണിഞ്ഞ കോഴിക്കോട് മിഠായിത്തെരുവ് ഓണവിപണിയുടെ തിരക്കിലാണ്. രാപകൽ വ്യത്യാസമില്ലാതെ വഴിയോരവാണിഭം പൊടിപൊടിക്കുന്നു. ഉത്രാടപ്പാച്ചിലിന് മുൻപ് തന്നെ എല്ലാം ഒരുക്കാനുള്ള വേഗതയിലാണ് മലയാളി. പുതുമോടിയണിഞ്ഞ മിഠായിത്തെരുവില്‍ സൂചികുത്താനിടമില്ലാത്ത തിരക്കായിക്കഴിഞ്ഞു. ഇനിയുമേറെയാളുകള്‍ക്ക്

ഓണക്കാല ഓര്‍മകള്‍ പങ്കുവച്ച് നടി മഞ്ജു വാര്യർ

manju-warrier-1.jpg

തൃശൂര്‍ പുള്ള് ഗ്രാമത്തിലെ ഓണക്കാല ഓര്‍മകള്‍ പങ്കുവച്ച് നടി മഞ്ജു വാര്യര്‍. ഓണപ്പാട്ട് പാടി മന്ത്രി സി.രവീന്ദ്രനാഥ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഓണാഘോഷമായിരുന്നു വേദി. എന്തുക്കൊണ്ട് ഓണത്തിന് പൂക്കളമിടുന്നു? തൃക്കാക്കരപ്പനെ ഒരുക്കുന്നത് എന്തിന്? തുടങ്ങി ഒരുകൂട്ടം ഓണചോദ്യങ്ങളും ഉത്തരവുമായി

ഓണക്കാല കലാരൂപം " സീതകളിക്ക് "പുനർജൻമം

seethakkali.jpg

മൂന്ന് പതിറ്റാണ്ട് മുൻപ് മൺമറഞ്ഞുപോയ ഓണക്കാല കലാരൂപം " സീതകളിക്ക് "പുനർജൻമം. കൊല്ലം പെരിനാട് ഗ്രാമത്തിന്റെ തനതു കലാരൂപമായിരുന്ന സീതകളി ഗ്രാമീണരുടെ കൂട്ടായ്മയിലാണ് വീണ്ടും യഥാർഥ്യമായത്. പഴമക്കാരുടെ ഓർമകളിൽ മാത്രമുള്ള സീതകളി പുതിയ തലമുറയ്ക്ക് വേറിട്ട കാഴ്ചയായി. സന്ധ്യമയങ്ങുമ്പോൾ

നാരായണ ഭട്ടതിരി മങ്ങാട്ട്കടവില്‍ നിന്നും യാത്ര തിരിച്ചു

narayana-bhatathiri.jpg

ആറന്‍മുള ഭഗവാന് സദ്യയൊരുക്കുന്നതിനുള്ള വിഭവങ്ങളുമായി കുമാരനല്ലൂര്‍ മങ്ങാട്ട് നാരായണ ഭട്ടതിരി മങ്ങാട്ട്കടവില്‍ നിന്നും യാത്ര തിരിച്ചു. ചുരുളന്‍ വള്ളത്തിലാണ് യാത്ര. ഉത്രാടത്തിന് ഉച്ചയ്ക്ക് കാട്ടൂരില്‍ എത്തുന്ന ഭട്ടതിരി അവിടെ നിന്നും കരക്കാര്‍ ഒരുക്കിയ തിരുവോണത്തോണിയിലാവും യാത്ര ചെയ്യുക. ഐതീഹ്യവും

ഓണവിപണി കീഴടക്കി ഇതരസംസ്ഥാനക്കാർ

other-state-onam.jpg

ഓണം ആഘോഷിക്കുന്നത് മലയാളികളാണെങ്കിലും കേരളത്തിൽ മിക്കയിടത്തും ഓണവിപണിയൊരുക്കുന്നത് ഇതരസംസ്ഥാനക്കാരാണ്. തലശേരി പഴയബസ്റ്റാന്റിലെ വഴിയോരങ്ങളെല്ലാം ഇവർ കീഴടങ്ങിക്കഴിഞ്ഞു പുതപ്പ്, കിടക്കവിരി, വസ്ത്രങ്ങൾ അങ്ങനെ ഒരു വീട്ടിലേക്ക്്വേണ്ട തുണിത്തരങ്ങളെല്ലാം ഈ വഴിയരികിൽ ലഭിക്കും. കുട്ടികളുടെ വസ്ത്രങ്ങൾ

തൃശൂരില്‍ വേറിട്ടൊരു പൂക്കള പ്രദര്‍ശനം

onampookkal-exhibition.jpg

ഓണത്തിന് ജമന്തിയും ചെണ്ടുമല്ലിയും കണ്ടുശീലിച്ച പുതിയ തലമുറയ്ക്ക് പഴയ പൂക്കളെ പരിചയപ്പെടുത്താന്‍ തൃശൂരില്‍ വേറിട്ടൊരു പ്രദര്‍ശനം. നൂറോളം നാട്ടുപൂക്കളാണ് ഈ പ്രദര്‍ശനത്തില്‍. ചെമ്പരത്തിയും മന്ദാരവും വാകയും തുടങ്ങി ഒരുകൂട്ടം നാട്ടുപൂക്കളാണ് ഈ പ്രദര്‍ശനത്തിലെ താരങ്ങള്‍. പണ്ടുക്കാലത്ത് വഴിയരികിലും

ഓണാഘോഷത്തെ വർണാഭമാക്കുന്ന കരടികളി

bear-play.jpg

ഓണക്കാലത്തേ പഴകാല ഓർമകളിലേക്ക് തിരിച്ചുകൊണ്ടു പോയി കുട്ടികളുടെ കരടികളി അരങ്ങേറി. കൊല്ലം തേവലക്കര കെ.വി.എം മോണ്ടിസോറി സ്കൂളിലാണ് കൊല്ലത്തിന്റെ തനത് നാടൻ കലാരൂപമായ കരടികളിയൊരുക്കി ഓണാഘോഷത്തെ വർണാഭമാക്കിയത്. ഓണക്കാലത്തേ ആഘോഷമാക്കിയ കുട്ടികളുടെ കരടികളി കാലങ്ങൾ പുറകിലേക്ക് ഓരോ കാഴ്ചക്കാരേയും കൊണ്ടു

ക്യാംപസുകൾ ഓണാഘോഷത്തിന്റെ തിരക്കിൽ

campu-sonam.jpg

ഒാണത്തിന്റെ മുഴുവൻ ആവേശവും നിറയുന്നത് ക്യാംപസുകളിലാണ്. ആർപ്പുവിളികളും കുരവയിടലുമൊക്കെ ഇന്ന് നാട്ടിൻപുറങ്ങളിൽ പോലും അന്യമായി. പക്ഷേ ക്യാംപസുകളിൽ ആഘോഷം പൊടിപൊടിക്കുകയാണ്. മറ്റെങ്ങുമില്ലാത്ത ആവേശമാണ് കൗമാരത്തിന്റെ ഒാണാഘോഷത്തിന്. സാരി ബ്ലൗസുകളിലെ ന്യൂജെൻ ട്രെൻഡുകളുമായാണ് പെൺകുട്ടികളുടെ വരവ്.

അപൂർവ രുചിക്കൂട്ടൊരുക്കി തുളുനാടൻ ഭക്ഷ്യമേള

pickle-new.jpg

ഓണാഘോഷത്തിന് അപൂർവ രുചിക്കൂട്ടൊരുക്കി ആലപ്പുഴയില്‍ തുളുനാടൻ ഭക്ഷ്യമേള. കര്‍ണാടകയിലെ ഉടുപ്പിയില്‍ തയ്യാറാക്കുന്ന പലതരം വിഭവങ്ങളാണ് മേളയുടെ ആകര്‍ഷണം ഒരുപാടൊന്നുമില്ല, പക്ഷേ രുചിവൈവിധ്യങ്ങള്‍ ഏറെയുണ്ട്. കുരുമുളക് അച്ചാർ മുതൽ റവയുടെ വടവരെയാണ് ഇത്തവണയുള്ളത്. അരി പപ്പടവും മുതിര പപ്പടവും ഉള്ളിവറ്റലും

വയോജനങ്ങളുടെ തകര്‍പ്പന്‍ ഒാണാഘോഷം

old-age-onam.jpg

കൊച്ചി തൃക്കാക്കരയില്‍ വയോജനങ്ങളുടെ തകര്‍പ്പന്‍ ഒാണാഘോഷം. പാട്ടും മേളവുമായി അഞ്ഞുറോളം പേര്‍ ഒത്തുചേര്‍ന്ന പരിപാടിയില്‍ വിഭവസമൃദ്ധമായ ഒാണസദ്യയും വിളമ്പി . പ്രായം എണ്‍പത് പിന്നിട്ടെങ്കിലും അ‍ഞ്ചാംവയസില്‍ പഠിച്ച പാട്ട് കണ്ഠശുദ്ധി വരുത്തി ത്രേസ്യാക്കുട്ടി ഒരുസഭാകമ്പവുമില്ലാതെ അവതരിപ്പിച്ച പാട്ട്

ഓണത്തിന് തൂശനിലയില്‍ വിളമ്പാന്‍ നാടന്‍ പപ്പടങ്ങള്‍ ഒരുങ്ങുന്നു

pappadam.jpg

ഓണത്തിന് തൂശനിലയില്‍ വിളമ്പാന്‍ നാടന്‍ പപ്പടങ്ങള്‍ ഒരുങ്ങുന്നു. നല്ല വലിപ്പമുള്ള പപ്പടങ്ങള്‍ക്കാണ് വിപണിയില്‍ വന്‍ ഡിമാന്‍ഡ്. പപ്പട തൊഴിലാളികള്‍ തിരക്കിലാണ്. പല വലിപ്പത്തിലുള്ള പപ്പടങ്ങള്‍ വേണം ഓണത്തിന്. ന്യൂനമര്‍ദ്ദമെന്ന് കേള്‍ക്കുമ്പോള്‍ തൊഴിലാളികളുടെ നെഞ്ചുപിടക്കും. കാരണം, മഴ പെയ്താല്‍ പപ്പടം

വേങ്ങേരിയിലെ കാർഷിക മൊത്തവിപണന കേന്ദ്രത്തിൽ തിരക്കേറി

vegetables.jpg

ഓണമെത്തിയതോടെ കോഴിക്കോട് വേങ്ങേരിയിലെ കാർഷിക മൊത്തവിപണന കേന്ദ്രത്തിൽ തിരക്കേറി. ഇടനിലക്കാരെ ഒഴിവാക്കി കർഷകർ നേരിട്ട് വിപണനം നടത്തുന്ന കേന്ദ്രത്തിൽ നാടൻ പച്ചക്കറികൾ തേടിയാണ് വ്യാപാരികളെത്തുന്നത്. ഈ കാണുന്നതൊന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതല്ല. നമ്മുടെ ചുറ്റുവട്ടങ്ങളിൽ വിളഞ്ഞവയാണ്. നല്ല

പൂക്കള്‍ തേടി പൂവിളിസംഘങ്ങള്‍; ചേമ്പിലക്കുമ്പിളില്‍ നിറയും ഓണപ്പൂക്കള്‍

onam-kids-flower.jpg

അയൽ സംസ്ഥാനത്തെ പൂക്കളാണ് ഈ ഓണക്കാലത്തും മലയാളിയുടെ പൂക്കളങ്ങളെ സമ്പന്നമാക്കുന്നത്. എന്നാൽ നമ്മുടെ നാട്ടിടവഴികളിൽ തുമ്പയും, കാക്കപ്പൂവും, തെച്ചിയും, മന്താരവുമെല്ലാം ഇപ്പോഴും പൂത്തുലയുന്നുണ്ട്. മലയാളിയുടെ സ്വന്തം ഓണപ്പൂക്കളുടെ കാഴ്ചകൾ. തുമ്പയും, തെച്ചിയും പൂത്തുലയുന്ന മേടുകൾ തേടിയുള്ള

കൊതിപ്പിക്കുന്ന രുചി വൈവിധ്യവുമായി പായസമേള

payasam-mela.jpg

മലയാളിയുടെ ഓണവിഭവങ്ങളിൽ പായസത്തിന് പ്രത്യേക സ്ഥാനമുണ്ട്. വൈവിധ്യങ്ങൾ ചേരുന്ന പായസമാണെങ്കിൽ ആവശ്യക്കാർ കൂടും. കോഴിക്കോട് നഗരത്തിൽ മാത്രം മുപ്പതിലധികം പായസ മേളകളാണ് തുടങ്ങിയിരിക്കുന്നത് കൊതിപ്പിക്കുന്ന രുചിയാണ് പായസമേളയിലെ തിരക്കിന് കാരണം. മധുരത്തിന്റെ രസച്ചേരുവ മനസിലാക്കിയാൽ അകത്താക്കുന്ന

ഓണവിപണിയിൽ പ്രതീക്ഷയോടെ ബാലരാമപുരം കൈത്തറി

handloom.jpg

ഓണവിപണിയിൽ പ്രതീക്ഷയോടെ ബാലരാമപുരം കൈത്തറി. നെയ്ത്തുഗ്രാമങ്ങളിലെല്ലാം ഓണവിപണിയിലേക്ക് വസ്ത്രങ്ങൾ എത്തിക്കുന്നതിനുള്ള തിരക്കിലാണ്. എന്നാൽ ജി.എസ്.ടി മൂലമുണ്ടായ വിലവർധന ഇത്തവണ തിരിച്ചടിയാകുമോ എന്ന ആശങ്കയും കൈത്തറിമേഖലയ്ക്കുണ്ട്. ഇത് ബാലരാമപുരത്തിന്റെ പ്രത്യേകതയായ കുഴിത്തറികളാണ്. വീടുകളുടെ പിന്നിലുള്ള

ഓൺലൈനിലും ഓണവിപണിയൊരുക്കി കണ്ണൂർ കൈത്തറി

kannur-online-dress-1.jpg

ഓൺലൈനിലും ഓണവിപണിയൊരുക്കി കണ്ണൂർ കൈത്തറി. കാൻലൂം എന്ന പേരിൽ പതിനാല് കൈത്തറി സംഘങ്ങളുടെ ഉൽപന്നങ്ങളാണ് ആമസോൺവഴി വിൽപന നടത്തുന്നത്. ഇതിനു പുറമെ കണ്ണൂര്‍ ടൗണിൽ പ്രത്യേക കൈത്തറി മേളയും ഒരുക്കിയിട്ടുണ്ട്. കണ്ണൂർ കൈത്തറിയുടെ പെരുമ ഇനി ഓൺലൈൻവഴിയും അതിര്‍ത്തി കടക്കും. ഷർട്ട്, സാരി, മുണ്ട്, കിടക്കവിരികൾ

പൊന്നോണത്തിന്റെ വരവറിയിച്ച് അത്തച്ചമയ ഘോഷയാത്ര

പൊന്നോണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര. കേരളത്തിന്റെ സാംസ്ക്കാരിക പാരമ്പര്യം വിളിച്ചോതിയ ഘോഷയാത്രയിൽ ആയിരങ്ങൾ അണി നിരന്നു. രാജനഗരിയിൽ മന്ത്രി അത്തപതാക ഉയർത്തിയതോടെ ആഘോഷങ്ങളും തുടങ്ങി. പിന്നാലെ നടന്ന ഘോഷയാത്രയുടെ മുന്നിൽ മാവേലി നടന്നു. ഗാന്ധിയും വിവേകാനന്ദനും പരശുരാമനും

ചോതി മുതൽ പൂക്കളമൊരുക്കുന്നതിന്റെ രീതി മാറും: മാലതി ജി. മേനോന്‍

atham.jpg

അത്തത്തിനും ചിത്തിരയ്ക്കും പൂക്കളമൊരുക്കി കഴിഞ്ഞല്ലോ. നാളെ ചോതി. നാളെ മുതല്‍ പൂക്കളമൊരുക്കുന്നതിന്റെ രീതി മാറുമെന്ന് തിരുവാതിര അധ്യാപിക മാലതി ജി. മേനോന്‍.

ഒാര്‍മയിലെ ഒാണക്കാലം വീണ്ടെടുക്കാന്‍ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും

alappuzha-schoool-onam.jpg

ഒാര്‍മയിലെ ഒാണക്കാലം വീണ്ടെടുക്കാന്‍ മുതിര്‍ന്നവര്‍ക്കൊപ്പം സ്കൂള്‍ കുട്ടികളും ഒത്തുകൂടി. ആലപ്പുഴ പെരുമ്പളം സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ ഇരുന്നൂറോളം കുട്ടികളാണ് സ്കൂളില്‍ മാവേലിനാട് ഒരുക്കിയത്. കേട്ടറിഞ്ഞ ഒാണക്കാലം കുരുന്നുകള്‍ ഒരുക്കിയപ്പോള്‍ കണ്ടറിഞ്ഞ കാലത്തേക്ക് മുതിര്‍ന്നവര്‍ക്ക് ഒരു യാത്ര.

തെക്കേഗോപുര നടയില്‍ വീണ്ടും നിറങ്ങള്‍ വിരിഞ്ഞു

onam2-tsr2.jpg

തൃശൂര്‍ പൂരത്തിന് കുടമാറ്റം നടക്കുന്ന തെക്കേഗോപുര നടയില്‍ വീണ്ടും നിറങ്ങള്‍ വിരിഞ്ഞു. കുടകള്‍ക്കു പകരം പൂക്കളിലാണ് വര്‍ണങ്ങള്‍ വിരിഞ്ഞത്. സായാഹ്ന സൗഹൃദ കൂട്ടായ്മയാണ് കൂറ്റന്‍ പൂക്കളം തീര്‍ത്തത്. അന്‍പതടി വ്യാസമുണ്ട് ഈ കൂറ്റന്‍ പൂക്കളത്തിന്. പത്തു വര്‍ഷം മുമ്പ് തുടങ്ങിവച്ചതാണിത്. എല്ലാ ഓണത്തിന്

ഓണവിപണി ചതിക്കില്ലെന്ന പ്രതീക്ഷയിൽ അടൂരിലെ കർഷകർ

adoor-farmers-t.jpg

ഓണവിപണി ചതിക്കില്ലെന്ന പ്രതീക്ഷയിൽ പത്തനംതിട്ട അടൂരിലെ കർഷകർ. വയനാട്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞവർഷം വ്യാപകമായി പച്ചക്കറി എത്തിയതിനാൽ കർഷകർക്ക് പ്രതീക്ഷിച്ച വില കിട്ടിയിരുന്നില്ല. എന്നാൽ ഇക്കുറിനല്ലവിലകിട്ടുമെന്നാണ് വിശ്വാസം. എല്ലുമുറിയെ പണിയെടുത്തിട്ടും കഴിഞ്ഞവര്‍ഷം പടവലത്തിന്

സെക്രട്ടേറിയറ്റിൽ ഓണാഘോഷത്തിന് തുടക്കം

secretariat-onam-1.jpg

അത്തം പിറന്നതോടെ സെക്രട്ടേറിയറ്റിൽ ഭരണത്തിരക്കുകൾക്കിടയിലും ഒാണാഘോഷത്തിന് തുടക്കം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൂക്കള മത്സരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ജോലി സമയത്തെ ബാധിക്കാത്തവിധം കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തവണയും പതിവ് തെറ്റിച്ചില്ല സെക്രട്ടേറിയറ്റിലെ ജീവനക്കാർ.

ഓണനാളില്‍ റേഷൻ വ്യാപാരികൾ പട്ടിണി കിടക്കും

ration-rice-1602.jpg

സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഓണനാളില്‍ റേഷൻ വ്യാപാരികൾ പട്ടിണി കിടക്കും. കമ്മിഷൻ നൽകാത്തതിലും കമ്മിഷൻ തുകയ്ക്ക് ആദായനികുതി ഈടാക്കാനുമുള്ള തീരുമാനങ്ങൾക്കെതിരെയാണ് പ്രതിഷേധം. എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം റേഷൻ വ്യാപാരികൾക്ക് കമ്മിഷൻ തുക ലഭിച്ചിട്ടില്ല. മുപ്പതിനായിരം രൂപ മുതൽ

കാന്തല്ലൂർ പച്ചക്കറിയില്ല: ഇത്തവണ ഓണം പൊളളും

vegetables.jpg

ഓണവിപണിയിൽ പച്ചക്കറി വില നിയന്ത്രിക്കാനുള്ള കൃഷിവകുപ്പിന്റെയും ഹോർട്ടികോർപ്പിന്റെയും ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇടുക്കിയിലെ ശീതകാലപച്ചക്കറി പാടങ്ങളിൽ വിളവ് ഗണ്യമായി കുറഞ്ഞു. കാന്തല്ലൂരിലെ തൊണ്ണൂറ് ശതമാനം പാടങ്ങളിലും ഇത്തവണ പച്ചക്കറിയില്ല. കഴിഞ്ഞ ഓണക്കാലം വരെ നൂറു