പ്രതിപക്ഷവും ശരാശരിയെന്ന് സര്‍വേ; രാഷ്ട്രീയകൊല സിപിഎമ്മിനെ ബാധിക്കും; ബിജെപിയെയും

chennithala-rating
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ്  നടത്തിയ ജനഹിതം അഭിപ്രായ സര്‍വേയില്‍ പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരിയെന്ന് സര്‍വേഫലം. നല്ലതെന്ന് 39%, ശരാശരിയെന്ന് 38%, മോശമെന്ന് 22% പേരും വ്യക്തമാക്കുന്നു. പ്രതിപക്ഷത്തിന്റെ സ്കോര്‍ അഞ്ചില്‍ 3.24 ആണ്. ഇത് സര്‍ക്കാരിനേക്കാള്‍ മുന്നില്‍ ആണെന്നതും ശ്രദ്ധേയം. 

ഹര്‍ത്താലിനോടുള്ള എതിര്‍പ്പ‌ും സര്‍വേയില്‍ വ്യക്തമാണ്. തുടര്‍ച്ചയായ ഹര്‍ത്താലുകളെ പിന്തുണയ്ക്കുന്നില്ലെന്ന് 52% പേര്‍ പറയുന്നു. ഹര്‍ത്താലിനെ ന്യായീകരിക്കുന്നത് 34% പേരാണ്. മലപ്പുറം, തൃശൂര്‍ ഒഴികെ എല്ലാ മണ്ഡലങ്ങളും ഹര്‍ത്താലിന് എതിരാണ്. 

രാഷ്ട്രീയക്കൊലകള്‍ സിപിഎമ്മിന് ദോഷമെന്ന് സര്‍വേ പറയുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയാകുമെന്ന് 45% പേര്‍ പറയുന്നു. സിപിഎമ്മിന് തിരിച്ചടിയാകുമെന്ന് 16 മണ്ഡലങ്ങളിലെ ഭൂരിപക്ഷവും പറയുന്നു. ബിജെപിക്ക് ദോഷമെന്ന് 24%, കോണ്‍ഗ്രസിന് ദോഷമെന്ന് 14%വും പറയുന്നു.  

പിണറായി വിജയന്‍ സര്‍ക്കാര്‍ ശരാശരി മാത്രമെന്നാണ് പ്രധാന കണ്ടെത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനം നല്ലതെന്ന് 37% പേര്‍. ശരാശരിയെന്ന് 36% പേര്‍ പറയുന്നു. മോശമെന്ന് 26% പേരും വിധിക്കുന്നു. പിണറായിക്ക് അഞ്ചില്‍ 3.15 മാര്‍ക്ക് ആണ് സര്‍വേ നല്‍കുന്നത്. ആകെ മാര്‍ക്ക് കണക്കാക്കുമ്പോഴാണ് പ്രകടനം ശരാശരിയാകുന്നത്. 

ഇടതുസര്‍ക്കാരിനും ശരാശരി മാര്‍ക്ക് ആണ് സര്‍വേ നല്‍കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ലതെന്ന് 35%, ശരാശരിയെന്ന് 35%, മോശമെന്ന് 30% എന്നിങ്ങനെയാണ് അഭിപ്രായ സര്‍വേയിലെ പിന്തുണ. സര്‍ക്കാരിന്റെ സ്കോര്‍ അഞ്ചില്‍ 3.06 ആണ്. 

പ്രളയദുരിതാശ്വാസത്തിലും  പുനര്‍നിര്‍മാണത്തിലും  സര്‍ക്കാരിന് കയ്യടി ആണ് വോട്ടര്‍മാര്‍ നല്‍കുന്നത്. പ്രവര്‍ത്തനം തൃപ്തികരമെന്ന് 49%, തൃപ്തിയില്ലെന്ന് 28% പേരും പറയുന്നു. ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങള്‍ തൃപ്തി രേഖപ്പെടുത്തുന്നു. ചാലക്കുടി, എറണാകുളം മണ്ഡലങ്ങള്‍ക്ക് അതൃപ്തിയാണുള്ളത്. 

മണ്ഡലങ്ങള്‍ ഇങ്ങനെ: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ പിന്നീട് രാജ്യശ്രദ്ധയിലെത്തിയ വയനാട്ടില്‍ യുഡിഎഫ് എന്ന് മനോരമ ന്യൂസ് അഭിപ്രായ സര്‍വേ. വയനാട്ടില്‍ യുഡിഎഫ് 43%, എല്‍ഡിഎഫ് 38%, എന്‍ഡിഎ 9%, മറ്റുള്ളവര്‍ 10% എന്നിങ്ങനെയാണ് വോട്ടുനില. 

സംസ്ഥാനത്ത് ഏറ്റവും ആകാംക്ഷയുണര്‍ത്തിയ മല്‍സരം നടക്കുന്ന വടകരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്നാണ് സര്‍വേ. വടകരയില്‍  ഫോട്ടോഫിനിഷെന്ന് അഭിപ്രായ സര്‍വേ പ്രവചിക്കുന്നു. വടകരയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെന്ന് വോട്ടുവിഹിതം സൂചിപ്പിക്കുന്നു. എല്‍ഡിഎഫ് 44%, യുഡിഎഫ് 43%, എന്‍ഡിഎ 8% എന്നിങ്ങനെയാണ് വോട്ടുനില. 

തൃശൂരില്‍ യുഡിഎഫിന് മുന്‍തൂക്കമുണ്ടെങ്കിലും നടക്കുന്നത് ശക്തമായ പോരാട്ടമെന്ന് സര്‍വേ. തൃശൂരില്‍ കടുത്ത മല്‍സരം എങ്കിലും മുന്‍തൂക്കം യുഡിഎഫിന്. വോട്ടുവിഹിതെ ഇങ്ങനെ: യുഡിഎഫ് 41%, എല്‍ഡിഎഫ് 37%, എന്‍ഡിഎ 16%. 

പൊന്നാനിയില്‍ യുഡിഎഫ് തന്നെയെന്ന് അഭിപ്രായ സര്‍വേ. പൊന്നാനിയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലെന്ന് സര്‍വേ വ്യക്തമാക്കുന്നു. യുഡിഎഫ് 55%, എല്‍ഡിഎഫ് 22%, എന്‍ഡിഎ 15% എന്നിങ്ങനെയാണ് വോട്ടുനില. 

പാലക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നിലെന്നും മനോരമ ന്യൂസ് നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ പ്രവചിക്കുന്നു.  

എല്‍ഡിഎഫ് 51%, യുഡിഎഫ് 27%, എന്‍ഡിഎ 17% എന്നിങ്ങനെയാണ് വോട്ടുവിഹിതം. ഇരട്ടിയോളം വോട്ടുവിഹിതത്തിന്റെ മേല്‍ക്കൈ ആണ് പാലക്കാട്ട് ഇടതുമുന്നണിക്ക്.

യുഡിഎഫ് സിറ്റിങ് സീറ്റായ മാവേലിക്കരയില്‍ ഫോട്ടോ ഫിനിഷ് എന്നും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ്  നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ പറയുന്നു. മാവേലിക്കരയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുന്നുവെന്ന് സര്‍വേ പറയുന്നു. യുഡിഎഫ് 45%, എല്‍ഡിഎഫ് 44%, എന്‍ഡിഎ 8% എന്നിങ്ങനെയാണ് വോട്ടുവിഹിതം പറയുന്നത്. 

മലപ്പുറം മണ്ഡലം യുഡിഎഫ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു.  യുഡിഎഫ് 44%, എല്‍ഡിഎഫ് 36%, എന്‍ഡിഎ 10% എന്നിങ്ങനെയാണ് വോട്ടുവിഹിതം.

ഇന്നത്തെ പത്തു മണ്ഡലങ്ങളില്‍ ആദ്യം കോഴിക്കോട് ആണ് പ്രഖ്യാപിച്ചത്. കോഴിക്കോട് കടുത്ത മല്‍സരത്തില്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന് സര്‍വേ പ്രവചിക്കുന്നു. യുഡിഎഫ് 42% വോട്ടും എല്‍ഡിഎഫ് 38% വോട്ടും എന്‍ഡിഎ 14% വോട്ടും നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. 

ഇന്നലെ സര്‍വേയുടെ ആദ്യ ഘട്ടം പുറത്തുവന്നപ്പോള്‍ യുഡിഎഫിനായിരുന്നു നേട്ടം. സര്‍വേ ഫലം പുറത്തുവന്ന പത്തു മണ്ഡലങ്ങളില്‍ ഏഴിലും യു.ഡി.എഫിനാണ് മുന്‍തൂക്കം. രണ്ടിടത്ത് ഇടതിനും. ചാലക്കുടിയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ് എന്നും സര്‍വേ വിധിച്ചു.

MORE IN JANAHITHAM OPINION POLL 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.