പിണറായി വിജയന്‍ ശരാശരി; സര്‍ക്കാരും ശരാശരിയെന്ന് അഭിപ്രായ സര്‍വേ

flood-cm-rating
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ് നടത്തിയ ജനഹിതം അഭിപ്രായ സര്‍വേയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശരാശരി മാത്രമെന്ന് കണ്ടെത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനം നല്ലതെന്ന് 37% പേര്‍. ശരാശരിയെന്ന് 36% പേര്‍ പറയുന്നു. മോശമെന്ന് 26% പേരും വിധിക്കുന്നു. പിണറായിക്ക് അഞ്ചില്‍ 3.15 മാര്‍ക്ക് ആണ് സര്‍വേ നല്‍കുന്നത്. ആകെ മാര്‍ക്ക് കണക്കാക്കുമ്പോഴാണ് പ്രകടനം ശരാശരിയാകുന്നത്.

ഇടതുസര്‍ക്കാരിനും ശരാശരി മാര്‍ക്ക് ആണ് സര്‍വേ നല്‍കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ലതെന്ന് 35%, ശരാശരിയെന്ന് 35%, മോശമെന്ന് 30% എന്നിങ്ങനെയാണ് അഭിപ്രായ സര്‍വേയിലെ പിന്തുണ. സര്‍ക്കാരിന്റെ സ്കോര്‍ അഞ്ചില്‍ 3.06 ആണ്. 

പ്രളയദുരിതാശ്വാസത്തിലും  പുനര്‍നിര്‍മാണത്തിലും  സര്‍ക്കാരിന് കയ്യടി ആണ് വോട്ടര്‍മാര്‍ നല്‍കുന്നത്. പ്രവര്‍ത്തനം തൃപ്തികരമെന്ന് 49%, തൃപ്തിയില്ലെന്ന് 28% പേരും പറയുന്നു. ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങള്‍ തൃപ്തി രേഖപ്പെടുത്തുന്നു. ചാലക്കുടി, എറണാകുളം മണ്ഡലങ്ങള്‍ക്ക് അതൃപ്തിയാണുള്ളത്. 

മണ്ഡലങ്ങള്‍ ഇങ്ങനെ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ്  നടത്തിയ ജനഹിതം അഭിപ്രായ സര്‍വേയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. മലപ്പുറത്ത് യുഡിഎഫ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു.  യുഡിഎഫ് 44%, എല്‍ഡിഎഫ് 36%, എന്‍ഡിഎ 10% എന്നിങ്ങനെയാണ് വോട്ടുവിഹിതം.

ഇന്നത്തെ പത്തു മണ്ഡലങ്ങളില്‍ ആദ്യം കോഴിക്കോട് ആണ് പ്രഖ്യാപിച്ചത്. കോഴിക്കോട് കടുത്ത മല്‍സരത്തില്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന് സര്‍വേ പ്രവചിക്കുന്നു. യുഡിഎഫ് 42% വോട്ടും എല്‍ഡിഎഫ് 38% വോട്ടും എന്‍ഡിഎ 14% വോട്ടും നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു.

MORE IN JANAHITHAM OPINION POLL 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.