പത്തനംതിട്ടയില്‍ യുഡിഎഫ് മുന്നിലെന്ന് സര്‍വേ; ബിജെപി മുന്നണിക്ക് 21% വോട്ട്

pathanamthitta-1
SHARE

പത്തനംതിട്ടയില്‍ യുഡിഎഫ് എന്ന് അഭിപ്രായ സര്‍വേ. പത്തനംതിട്ടയില്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന് സര്‍വേയിലെ വോട്ടുവിഹിതം വ്യക്തമാക്കുന്നു. യുഡിഎഫ് 42%, എല്‍ഡിഎഫ് 33%, എന്‍ഡിഎ 21% എന്നിങ്ങനെയാണ് വോട്ടുനില. 

തൃശൂരില്‍ യുഡിഎഫിന് മുന്‍തൂക്കമുണ്ടെങ്കിലും നടക്കുന്നത് ശക്തമായ പോരാട്ടമെന്ന് സര്‍വേ. തൃശൂരില്‍ കടുത്ത മല്‍സരം എങ്കിലും മുന്‍തൂക്കം യുഡിഎഫിന്. വോട്ടുവിഹിതം ഇങ്ങനെ: യുഡിഎഫ് 41%, എല്‍ഡിഎഫ് 37%, എന്‍ഡിഎ 16%. 

പൊന്നാനിയില്‍ യുഡിഎഫ് തന്നെയെന്ന് അഭിപ്രായ സര്‍വേ. പൊന്നാനിയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലെന്ന് സര്‍വേ വ്യക്തമാക്കുന്നു. യുഡിഎഫ് 55%, എല്‍ഡിഎഫ് 22%, എന്‍ഡിഎ 15% എന്നിങ്ങനെയാണ് വോട്ടുനില. 

പാലക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നിലെന്നും മനോരമ ന്യൂസ് നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ പ്രവചിക്കുന്നു.  എല്‍ഡിഎഫ് 51%, യുഡിഎഫ് 27%, എന്‍ഡിഎ 17% എന്നിങ്ങനെയാണ് വോട്ടുവിഹിതം. ഇരട്ടിയോളം വോട്ടുവിഹിതത്തിന്റെ മേല്‍ക്കൈ ആണ് പാലക്കാട്ട് ഇടതുമുന്നണിക്ക്.

യുഡിഎഫ് സിറ്റിങ് സീറ്റായ മാവേലിക്കരയില്‍ ഫോട്ടോ ഫിനിഷ് എന്നും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ്  നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ പറയുന്നു. മാവേലിക്കരയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുന്നുവെന്ന് സര്‍വേ പറയുന്നു. യുഡിഎഫ് 45%, എല്‍ഡിഎഫ് 44%, എന്‍ഡിഎ 8% എന്നിങ്ങനെയാണ് വോട്ടുവിഹിതം പറയുന്നത്. 

മലപ്പുറം മണ്ഡലം യുഡിഎഫ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു.  യുഡിഎഫ് 44%, എല്‍ഡിഎഫ് 36%, എന്‍ഡിഎ 10% എന്നിങ്ങനെയാണ് വോട്ടുവിഹിതം.

ഇന്നത്തെ പത്തു മണ്ഡലങ്ങളില്‍ ആദ്യം കോഴിക്കോട് ആണ് പ്രഖ്യാപിച്ചത്. കോഴിക്കോട് കടുത്ത മല്‍സരത്തില്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന് സര്‍വേ പ്രവചിക്കുന്നു. യുഡിഎഫ് 42% വോട്ടും എല്‍ഡിഎഫ് 38% വോട്ടും എന്‍ഡിഎ 14% വോട്ടും നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. 

ഇന്നലെ സര്‍വേയുടെ ആദ്യ ഘട്ടം പുറത്തുവന്നപ്പോള്‍ യുഡിഎഫിനായിരുന്നു നേട്ടം. സര്‍വേ ഫലം പുറത്തുവന്ന പത്തു മണ്ഡലങ്ങളില്‍ ഏഴിലും യു.ഡി.എഫിനാണ് മുന്‍തൂക്കം. രണ്ടിടത്ത് ഇടതിനും. ചാലക്കുടിയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ് എന്നും സര്‍വേ വിധിച്ചു. 

MORE IN JANAHITHAM OPINION POLL 2019
SHOW MORE