കേരളത്തില്‍ 13 സീറ്റില്‍ യുഡിഎഫെന്ന് സര്‍വേ; 3ല്‍ എല്‍ഡിഎഫ്; 4ല്‍ ഇഞ്ചോടിഞ്ച്

janahitham-opinion-poll-2
SHARE

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന് മനോരമ ന്യൂസ്– കാര്‍വി അഭിപ്രായസര്‍വേ ഫലം. ആകെയുള്ള 20 മണ്ഡലങ്ങളില്‍ 13ലും യുഡിഎഫിനാണ് മേല്‍ക്കൈ. മൂന്നുസീറ്റുകളില്‍  മാത്രമാണ് ഇടതുമുന്നണിക്ക് മുന്‍തൂക്കം. നാലു സീറ്റുകളില്‍ ഫലം പ്രവചനാതീതമായ  രീതിയില്‍ ഒപ്പത്തിനൊപ്പം പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരത്ത്  യുഡിഎഫും എന്‍ഡിഎയും തമ്മിലാണ് മല്‍സരമെന്നും സര്‍വേ പറയുന്നു.

യുഡിഎഫ് 43 ശതമാനവും എല്‍ഡിഎഫ് 38 ശതമാനവും എന്‍ഡിഎ 13 ശതമാനവും മറ്റുള്ളവര്‍ ആറുശതമാനവും വോട്ട് നേടാമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുഡിഎഫിന് രണ്ട് ശതമാനം വോട്ട് അധികം ലഭിക്കുകയും എല്‍ഡിഎഫിന് ഒരുശതമാനം നഷ്ടമാകുകയും ചെയ്യും. എന്‍ഡിഎയ്ക്ക് മൂന്ന് ശതമാനത്തോളം  വോട്ട് കൂടും. 

13 സീറ്റില്‍ യുഡിഎഫിനും മൂന്നില്‍ എല്‍ഡിഎഫിനുമാണ്  മുന്‍തൂക്കം. വടകര, ചാലക്കുടി, മാവേലിക്കര, തിരുവനന്തപുരം  മണ്ഡലങ്ങളില്‍ ഫോട്ടോഫിനിഷാണ്. രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന വയനാട്ടില്‍ യുഡിഎഫ് തന്നെയാണ് മുന്നില്‍. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പു നടത്തിയ സര്‍വേയില്‍ യുഡിഎഫിന് 43 ശതമാനവും എല്‍ഡിഎഫിന് 38 ശതമാനവും എന്‍ഡിഎയ്ക്ക് 9ശതമാനവും വോട്ടാണ് പ്രവചനം. ബിജെപിക്ക് വേരുള്ള തിരുവനന്തപുരം ഫോട്ടോഫിനിഷിലേക്ക ് നീങ്ങുകയാണ്. യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമെന്നും എല്‍ഡിഎഫ് മൂന്നാമതാകും  എന്നുമാണ്  സൂചന. 

എന്‍ഡിഎയ്ക്ക് 36ഉം യുപിഎയ്ക്ക് 35ഉം എല്‍ഡിഎഫിന് 25ഉം ശതമാനം വോട്ടുകിട്ടുമെന്നാണ് സര്‍േവ ഫലം. ഇടതുമുന്നണിക്ക് 44ഉം യുഡിഎഫിന് 43ഉം എന്‍ഡിഎയ്ക്ക് 21ഉം ശതമാനവും കിട്ടുന്ന വടകരയും ഫോട്ടോഫിനിഷ് പ്രതീക്ഷിക്കുന്ന മണ്ഡലമാണ്.  പത്തനംതിട്ടയില്‍ യുഡിഎഫിനാണ് മുന്‍തൂക്കം, 42%. എല്‍ഡിഎഫ് 33ഉം എന്‍ഡിഎ 21ഉം ശതമാനം വോട്ട് നേടിയേക്കും. കെ.സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് സര്‍വേ നടത്തിയത്. 

യുഡിഎഫിന് 45ഉം എല്‍ഡിഎഫിന് 44ഉം എന്‍ഡിഎയ്ക്ക് 8ഉം വോട്ട് വിഹിതം പ്രവചിച്ചിരിക്കുന്ന മാവേലിക്കരയിലും  ഫോട്ടോഫിനിഷ്  മല്‍സരമാണ്. തൃശൂരില്‍ കടുത്തമല്‍സരമാണെങ്കിലും  41 ശതമാനം വോട്ടുനേടുന്ന യുഡിഎഫാണ്  മുന്നില്‍. ഇവിടെ എല്‍ഡിഎഫിന് 37ഉം എന്‍ഡിഎയ്ക്ക് 16ഉം ശതമാനം ലഭിക്കും. കോഴിക്കോട്ടും കടുത്തമല്‍സരത്തില്‍  യുഡിഎഫാണ് 42 ശതമാനം വോട്ടുമായി മുന്നില്‍. 

എല്‍ഡിഎഫിന് 38ഉം എന്‍ഡിഎയ്ക്ക് 14 ശതമാനവും  പ്രതീക്ഷിക്കുന്നു. പാലക്കാട് എല്‍ഡിഎഫും പൊന്നാനിയില്‍ യുഡിഎഫും ബഹുദൂരം മുന്നിലാണെന്നാണ് . 44 ശതമാനം വോട്ടുമായി മലപ്പുറത്തും യുഡിഎഫ് തന്നെ മുന്നില്‍.  ആലത്തൂര്‍, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം മണ്ഡലങ്ങളില്‍ യുഡിഎഫിനും ആലപ്പുഴയിലും ആറ്റിങ്ങലിലും എല്‍ഡിഎഫിനുമാണ് മേല്‍ക്കൈ. ചാലക്കുടിയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.  

MORE IN JANAHITHAM OPINION POLL 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.