അടുത്ത മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍ചാണ്ടി; തൊട്ടുപിന്നില്‍ പിണറായി: സര്‍വേ

next-cm-rating
SHARE

അടുത്ത മുഖ്യമന്ത്രിയാകാന്‍  യോഗ്യന്‍ ഉമ്മന്‍ചാണ്ടിയെന്ന് അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 26% പേര്‍. പിണറായി വിജയന് 25% പേരുടെ പിന്തുണ.

11 മണ്ഡലങ്ങളില്‍ പിണറായി വിജയനാണ് പിന്തുണ. ഉമ്മന്‍ചാണ്ടിക്ക് പിന്തുണ 9 ഇടത്താണെന്നും സര്‍വേ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയാകാന്‍ മറ്റുള്ളവരുടെ പിന്തുണ ഇങ്ങനെ: രമേശ് ചെന്നിത്തലയ്ക്ക് 12% പേരുടെ പിന്തുണ, വി.എസിന് 8%, ഒ.രാജഗോപാലിന് 6% പേരുടെ പിന്തുണ. 

ശബരിമലയുടെ  പ്രത്യാഘാതം തിരുവനന്തപുരത്തെന്നാണ് മനോരമ ന്യൂസ് അഭിപ്രായ സര്‍വേയിലെ മറ്റൊരു കണ്ടെത്തല്‍. ശബരിമല  മൂന്ന് മുഖ്യ തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ ഒന്നെന്ന് തിരുവനന്തപുരത്ത് 34% പേര്‍ പറയുന്നു. ശബരിമല മുഖ്യ വിഷയമെന്ന് തിരുവനന്തപുരത്ത് 24% പേര്‍ പറയുന്നു. മാവേലിക്കര, എറണാകുളം മണ്ഡലങ്ങളിലും പ്രതിഫലനം ഉണ്ടാകുമെന്നാണ് കണ്ടെത്തല്‍. 

യുവതീപ്രവേശം വേണ്ടെന്നും ഭൂരിപക്ഷവും പറയുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് 63%, പ്രവേശിപ്പിക്കാമെന്ന് 21% പേര്‍ പറയുന്നു. തൃശൂര്‍ ഒഴികെ 19 മണ്ഡലങ്ങളിലുള്ളവര്‍ക്കും ഇതേ നിലപാടാണ്. പ്രവേശിപ്പിക്കാമെന്ന് തൃശൂരില്‍ 51% പേര്‍ പറയുന്നു. ഹിന്ദുക്കളില്‍ 65%വും മുസ്ലീങ്ങളില്‍ 64%വും ക്രിസ്ത്യാനികളില്‍ 60%വും യുവതീപ്രവേശത്തിന് എതിരാണ്. 

യുവതീപ്രവേശത്തിന്റെ പേരില്‍ നടന്ന അക്രമങ്ങളെയും ഹര്‍ത്താലുകളെയും തള്ളി സര്‍വേ കണ്ടെത്തലുണ്ട്. ന്യായീകരിക്കാനാവില്ലെന്ന് 58%, ന്യായീകരിക്കുന്നെന്ന് 28% പേരും പറയുന്നു. ശബരിമല ഹര്‍ത്താലുകളെ ന്യായീകരിച്ച് തൃശൂരും ഇടുക്കിയും രംഗത്തെത്തിയതും ശ്രദ്ധേയം. 

ശബരിമലപ്രശ്നം സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനോട് എതിര്‍പ്പാണ് തെളിയുന്നത്. അതിങ്ങനെ: സര്‍ക്കാര്‍ നടപടികള്‍തൃപ്തികരമല്ലെന്ന് 36%, തൃപ്തിയെന്ന് 31%. സര്‍ക്കാര്‍ നടപടികളോട് എല്ലാ മതവിഭാഗങ്ങള്‍ക്കും എതിര്‍പ്പാണ്. സര്‍ക്കാരിന് 9 ലോക്സഭാ മണ്ഡലങ്ങളില്‍ മാത്രം പിന്തുണ ലഭിച്ചു. 

സര്‍ക്കാരും പ്രതിപക്ഷവും ശരാശരി

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ്  നടത്തിയ ജനഹിതം അഭിപ്രായ സര്‍വേയില്‍ പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരിയെന്ന് സര്‍വേഫലം. നല്ലതെന്ന് 39%, ശരാശരിയെന്ന് 38%, മോശമെന്ന് 22% പേരും വ്യക്തമാക്കുന്നു. പ്രതിപക്ഷത്തിന്റെ സ്കോര്‍ അഞ്ചില്‍ 3.24 ആണ്. ഇത് സര്‍ക്കാരിനേക്കാള്‍ മുന്നില്‍ ആണെന്നതും ശ്രദ്ധേയം. 

ഹര്‍ത്താലിനോടുള്ള എതിര്‍പ്പ‌ും സര്‍വേയില്‍ വ്യക്തമാണ്. തുടര്‍ച്ചയായ ഹര്‍ത്താലുകളെ പിന്തുണയ്ക്കുന്നില്ലെന്ന് 52% പേര്‍ പറയുന്നു. ഹര്‍ത്താലിനെ ന്യായീകരിക്കുന്നത് 34% പേരാണ്. മലപ്പുറം, തൃശൂര്‍ ഒഴികെ എല്ലാ മണ്ഡലങ്ങളും ഹര്‍ത്താലിന് എതിരാണ്. 

രാഷ്ട്രീയക്കൊലകള്‍ സിപിഎമ്മിന് ദോഷമെന്ന് സര്‍വേ പറയുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയാകുമെന്ന് 45% പേര്‍ പറയുന്നു. സിപിഎമ്മിന് തിരിച്ചടിയാകുമെന്ന് 16 മണ്ഡലങ്ങളിലെ ഭൂരിപക്ഷവും പറയുന്നു. ബിജെപിക്ക് ദോഷമെന്ന് 24%, കോണ്‍ഗ്രസിന് ദോഷമെന്ന് 14%വും പറയുന്നു.  

പിണറായി വിജയന്‍ സര്‍ക്കാര്‍ ശരാശരി മാത്രമെന്നാണ് പ്രധാന കണ്ടെത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനം നല്ലതെന്ന് 37% പേര്‍. ശരാശരിയെന്ന് 36% പേര്‍ പറയുന്നു. മോശമെന്ന് 26% പേരും വിധിക്കുന്നു. പിണറായിക്ക് അഞ്ചില്‍ 3.15 മാര്‍ക്ക് ആണ് സര്‍വേ നല്‍കുന്നത്. ആകെ മാര്‍ക്ക് കണക്കാക്കുമ്പോഴാണ് പ്രകടനം ശരാശരിയാകുന്നത്. 

ഇടതുസര്‍ക്കാരിനും ശരാശരി മാര്‍ക്ക് ആണ് സര്‍വേ നല്‍കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ലതെന്ന് 35%, ശരാശരിയെന്ന് 35%, മോശമെന്ന് 30% എന്നിങ്ങനെയാണ് അഭിപ്രായ സര്‍വേയിലെ പിന്തുണ. സര്‍ക്കാരിന്റെ സ്കോര്‍ അഞ്ചില്‍ 3.06 ആണ്. 

പ്രളയദുരിതാശ്വാസത്തിലും  പുനര്‍നിര്‍മാണത്തിലും  സര്‍ക്കാരിന് കയ്യടി ആണ് വോട്ടര്‍മാര്‍ നല്‍കുന്നത്. പ്രവര്‍ത്തനം തൃപ്തികരമെന്ന് 49%, തൃപ്തിയില്ലെന്ന് 28% പേരും പറയുന്നു. ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങള്‍ തൃപ്തി രേഖപ്പെടുത്തുന്നു. ചാലക്കുടി, എറണാകുളം മണ്ഡലങ്ങള്‍ക്ക് അതൃപ്തിയാണുള്ളത്.

MORE IN JANAHITHAM OPINION POLL 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.