വയനാട്ടില്‍ യുഡിഎഫ് ജയം പ്രവചിച്ച് അഭിപ്രായ സര്‍വേ ഫലം

janahitham-wayanad
SHARE

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ പിന്നീട് രാജ്യശ്രദ്ധയിലെത്തിയ വയനാട്ടില്‍ യുഡിഎഫ് എന്ന് മനോരമ ന്യൂസ് അഭിപ്രായ സര്‍വേ. വയനാട്ടില്‍ യുഡിഎഫ് 43%, എല്‍ഡിഎഫ് 38%, എന്‍ഡിഎ 9%, മറ്റുള്ളവര്‍ 10% എന്നിങ്ങനെയാണ് വോട്ടുനില. 

രാജ്യം ഉറ്റുനോക്കുന്ന തിരുവനന്തപുരത്ത്  തീപാറുമെന്ന് അഭിപ്രായ സര്‍വേയില്‍ പ്രവചനം. തിരുവനന്തപുരത്ത് യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമെന്നാണ് കണക്ക്. യുഡിഎഫ് 35%, എന്‍ഡിഎ 36%, എല്‍ഡിഎഫ് 25% എന്നിങ്ങനെയാണ് വോട്ടുവിഹിതം. 

പത്തനംതിട്ടയില്‍ യുഡിഎഫ് എന്നും അഭിപ്രായ സര്‍വേ. പത്തനംതിട്ടയില്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന് സര്‍വേയിലെ വോട്ടുവിഹിതം വ്യക്തമാക്കുന്നു. യുഡിഎഫ് 42%, എല്‍ഡിഎഫ് 33%, എന്‍ഡിഎ 21% എന്നിങ്ങനെയാണ് വോട്ടുനില. 

തൃശൂരില്‍ യുഡിഎഫിന് മുന്‍തൂക്കമുണ്ടെങ്കിലും നടക്കുന്നത് ശക്തമായ പോരാട്ടമെന്ന് സര്‍വേ. തൃശൂരില്‍ കടുത്ത മല്‍സരം എങ്കിലും മുന്‍തൂക്കം യുഡിഎഫിന്. വോട്ടുവിഹിതെ ഇങ്ങനെ: യുഡിഎഫ് 41%, എല്‍ഡിഎഫ് 37%, എന്‍ഡിഎ 16%. 

പൊന്നാനിയില്‍ യുഡിഎഫ് തന്നെയെന്ന് അഭിപ്രായ സര്‍വേ. പൊന്നാനിയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലെന്ന് സര്‍വേ വ്യക്തമാക്കുന്നു. യുഡിഎഫ് 55%, എല്‍ഡിഎഫ് 22%, എന്‍ഡിഎ 15% എന്നിങ്ങനെയാണ് വോട്ടുനില. 

പാലക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നിലെന്നും മനോരമ ന്യൂസ് നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ പ്രവചിക്കുന്നു. എല്‍ഡിഎഫ് 51%, യുഡിഎഫ് 27%, എന്‍ഡിഎ 17% എന്നിങ്ങനെയാണ് വോട്ടുവിഹിതം. ഇരട്ടിയോളം വോട്ടുവിഹിതത്തിന്റെ മേല്‍ക്കൈ ആണ് പാലക്കാട്ട് ഇടതുമുന്നണിക്ക്.

യുഡിഎഫ് സിറ്റിങ് സീറ്റായ മാവേലിക്കരയില്‍ ഫോട്ടോ ഫിനിഷ് എന്നും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ്  നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ പറയുന്നു. മാവേലിക്കരയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുന്നുവെന്ന് സര്‍വേ പറയുന്നു. യുഡിഎഫ് 45%, എല്‍ഡിഎഫ് 44%, എന്‍ഡിഎ 8% എന്നിങ്ങനെയാണ് വോട്ടുവിഹിതം പറയുന്നത്. 

മലപ്പുറം മണ്ഡലം യുഡിഎഫ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു.  യുഡിഎഫ് 44%, എല്‍ഡിഎഫ് 36%, എന്‍ഡിഎ 10% എന്നിങ്ങനെയാണ് വോട്ടുവിഹിതം.

ഇന്നത്തെ പത്തു മണ്ഡലങ്ങളില്‍ ആദ്യം കോഴിക്കോട് ആണ് പ്രഖ്യാപിച്ചത്. കോഴിക്കോട് കടുത്ത മല്‍സരത്തില്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന് സര്‍വേ പ്രവചിക്കുന്നു. യുഡിഎഫ് 42% വോട്ടും എല്‍ഡിഎഫ് 38% വോട്ടും എന്‍ഡിഎ 14% വോട്ടും നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. 

ഇന്നലെ സര്‍വേയുടെ ആദ്യ ഘട്ടം പുറത്തുവന്നപ്പോള്‍ യുഡിഎഫിനായിരുന്നു നേട്ടം. സര്‍വേ ഫലം പുറത്തുവന്ന പത്തു മണ്ഡലങ്ങളില്‍ ഏഴിലും യു.ഡി.എഫിനാണ് മുന്‍തൂക്കം. രണ്ടിടത്ത് ഇടതിനും. ചാലക്കുടിയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ് എന്നും സര്‍വേ വിധിച്ചു.

MORE IN JANAHITHAM OPINION POLL 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.