എംപിമാര്‍ അത്ര പോരെന്ന് സര്‍വ്വേ ഫലം; മുന്നിലുള്ള എംപിമാരും പിന്നിലുള്ളവരും ഇതാ

vote-mp-perfomance
SHARE

എം.പിമാരുടെ പ്രകടനം ശരാശരി മാത്രമെന്ന് സര്‍വേ. 12 എം.പിമാരുടെ പ്രകടനം ശരാശരിക്കുമുകളിലാണ്. ജോസ് കെ.മാണിയും എ.സമ്പത്തുമാണ് പ്രകടനങ്ങളില്‍ മുന്നില്‍. മുല്ലപ്പള്ളി രാമചന്ദ്രനും എന്‍.കെ.പ്രേമചന്ദ്രനും  ശരാശരിയില്‍ താഴെ മാര്‍ക്ക് നേടുന്നു. 

പ്രധാനപ്രശ്നം  വിലക്കയറ്റം ആണെന്നും സര്‍വേ വ്യക്തമാക്കുന്നു. ശബരിമല പ്രശ്നം സ്വാധീനിക്കുമെന്ന് പറഞ്ഞത്  4% മാത്രമാണ്. വിലക്കയറ്റമെന്ന് 20% പേര്‍, ക്രമസമാധാനം  18%, മതേതരത്വവും  മതസൗഹാര്‍ദവുമെന്ന്  8% പേരും വ്യക്തമാക്കുന്നു. 

mp-perfomance-card

മണ്ഡലങ്ങള്‍ ആര്‍ക്കൊക്കെ..?

മനോരമ ന്യൂസ് അഭിപ്രായ സര്‍വേയില്‍ ചാലക്കുടി  ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നതായി കണ്ടെത്തല്‍. ചാലക്കുടിയില്‍  ഇരുമുന്നണികളും  ഒപ്പത്തിനൊപ്പം മുന്നേറുമെന്ന് സര്‍വേ ഫലം പറയുന്നു. നേരിയ മുന്‍തൂക്കം യുഡിഎഫിനാണെന്നും വോട്ടുനില പ്രവചിക്കുന്നു. യുഡിഎഫിന് 40%, എല്‍ഡിഎഫിന് 39%, എന്‍ഡിഎ 13% എന്നിങ്ങനെയാണ് വോട്ടിങ് നില. 

ആറ്റിങ്ങല്‍  മണ്ഡലത്തില്‍  എല്‍ഡിഎഫിന്  മുന്‍തൂക്കമെന്നാണ് മനോരമ ന്യൂസ് അഭിപ്രായ സര്‍വേ. എല്‍ഡിഎഫിന് 44%, യുഡിഎഫിന് 38%, എന്‍ഡിഎ 13% എന്നിങ്ങനെയാണ് വോട്ടു വിഹിതം. 

ആലത്തൂരില്‍ യുഡിഎഫ് അട്ടിമറിയുടെ സൂചനകള്‍ നല്‍കി മുന്‍തൂക്കം യുഡിഎഫിനാണ്. വോട്ടുവിഹിതം ഇങ്ങനെയാണ്.  യുഡിഎഫിന് 45%, എല്‍ഡിഎഫിന് 38%, എന്‍ഡിഎയ്ക്ക് 13%.

ആലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. ആലപ്പുഴയില്‍ കനത്തപോരാട്ടത്തിനൊടുവിലാണ് ഇടതുമുന്നണി  നേരിയ മുന്‍തൂക്കം സ്വന്തമാക്കുന്നത്. എല്‍ഡിഎഫിന് 47%, യുഡിഎഫിന് 44%, എന്‍ഡിഎയ്ക്ക് 4% എന്നിങ്ങനെയാണ് വോട്ടിങ് നില. 

ലോക്സഭാ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം എന്നറിയാന്‍ മനോരമ ന്യൂസ് ടിവി ചാനല്‍ കാര്‍വി ഇന്‍സൈറ്റ്സിനൊപ്പം നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ ഫലമാണ് പുറത്തുവിടുന്നത്. രണ്ടുഭാഗങ്ങളിലായി സംപ്രേഷണം ചെയ്യുന്ന സര്‍വേയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍‌ തല്‍സമയം സംപ്രേഷണം ചെയ്യുന്നത്.  ഒമ്പതുമണിവരെ മനോരമ ന്യൂസില്‍ തല്‍സമയം കാണാം.

MORE IN JANAHITHAM OPINION POLL 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.