കണ്ണൂരിനൊപ്പം കാസര്‍കോടും യുഡിഎഫിനെന്ന് സര്‍വേ; സാധീനിച്ച ഘടകങ്ങള്‍

kasargod-1
SHARE

വടക്കന്‍ കേരളത്തില്‍ യുഡിഎഫ് നേട്ടം കൊയ്തേക്കുമെന്ന് അഭിപ്രായ സര്‍വേയില്‍ കണ്ടെത്തല്‍. കണ്ണൂരിന് പിന്നാലെ കാസര്‍കോടും യുഡിഎഫ് നേടുമെന്ന് സര്‍വേ പറയുന്നു. കാസര്‍കോട് യുഡിഎഫിന് 43%, എല്‍ഡിഎഫിന് 35%, എന്‍ഡിഎയ്ക്ക് 19% എന്നിങ്ങനെയാണ് വോട്ടിങ് നില.  പെരിയ കൊലപാതകം വലിയ ചര്‍ച്ചയായ സമയത്ത് എടുത്ത സര്‍വേയെന്നതാകാം കാസര്‍കോട്ടെ ഫലസൂചനയെ സൂചിപ്പിച്ചത്. 

കണ്ണൂരില്‍ വോട്ടിങ് വിഹിതം ഇങ്ങനെ:  യുഡിഎഫിന് 49%, എല്‍ഡിഎഫിന് 38%, എന്‍ഡിഎയ്ക്ക് 9% വോട്ടുകള്‍ നേടുമെന്നാണ് സര്‍വേ പറയുന്നത്. 

ഇടുക്കി യുഡിഎഫിന് അനുകൂലമായി വിധിയെഴുതുമെന്നും സര്‍വേ പറയുന്നു. യുഡിഎഫ്  44%, എല്‍ഡിഎഫ്  39%, എന്‍ഡിഎ 9% എന്നിങ്ങനെയാണ് വോട്ടിങ് നില. 

എറണാകുളത്ത് മുന്‍തൂക്കം യുഡിഎഫിന് തന്നെയെന്ന് പ്രവചിക്കുന്നു മനോരമ ന്യൂസ് അഭിപ്രായ സര്‍വ്വേ. യുഡിഎഫ് സ്ഥാനാര്‍ഥി എട്ട് ശതമാനം വോട്ട് കൂടുതല്‍ നേടുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. യുഡിഎഫ് 41%, എല്‍ഡിഎഫ്  33%, എന്‍ഡിഎ 11% എന്നിങ്ങനെയാണ് വോട്ടുനില. 

മനോരമ ന്യൂസ് അഭിപ്രായ സര്‍വേയില്‍ ചാലക്കുടി  ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നതായാണ് കണ്ടെത്തല്‍. ചാലക്കുടിയില്‍  ഇരുമുന്നണികളും  ഒപ്പത്തിനൊപ്പം മുന്നേറുമെന്ന് സര്‍വേ ഫലം പറയുന്നു. നേരിയ മുന്‍തൂക്കം യുഡിഎഫിനാണെന്നും വോട്ടുനില പ്രവചിക്കുന്നു. യുഡിഎഫിന് 40%, എല്‍ഡിഎഫിന് 39%, എന്‍ഡിഎ 13% എന്നിങ്ങനെയാണ് വോട്ടിങ് നില. 

ആറ്റിങ്ങല്‍  മണ്ഡലത്തില്‍  എല്‍ഡിഎഫിന്  മുന്‍തൂക്കമെന്നാണ് മനോരമ ന്യൂസ് അഭിപ്രായ സര്‍വേ. എല്‍ഡിഎഫിന് 44%, യുഡിഎഫിന് 38%, എന്‍ഡിഎ 13% എന്നിങ്ങനെയാണ് വോട്ടു വിഹിതം. 

ആലത്തൂരില്‍ യുഡിഎഫ് അട്ടിമറിയുടെ സൂചനകള്‍ നല്‍കി മുന്‍തൂക്കം യുഡിഎഫിനാണ്. വോട്ടുവിഹിതം ഇങ്ങനെയാണ്.  യുഡിഎഫിന് 45%, എല്‍ഡിഎഫിന് 38%, എന്‍ഡിഎയ്ക്ക് 13%.

ആലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. ആലപ്പുഴയില്‍ കനത്തപോരാട്ടത്തിനൊടുവിലാണ് ഇടതുമുന്നണി  നേരിയ മുന്‍തൂക്കം സ്വന്തമാക്കുന്നത്. എല്‍ഡിഎഫിന് 47%, യുഡിഎഫിന് 44%, എന്‍ഡിഎയ്ക്ക് 4% എന്നിങ്ങനെയാണ് വോട്ടിങ് നില. 

ലോക്സഭാ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം എന്നറിയാന്‍ മനോരമ ന്യൂസ് ടിവി ചാനല്‍ കാര്‍വി ഇന്‍സൈറ്റ്സിനൊപ്പം നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ ഫലമാണ് പുറത്തുവിടുന്നത്. രണ്ടുഭാഗങ്ങളിലായി സംപ്രേഷണം ചെയ്യുന്ന സര്‍വേയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍‌ തല്‍സമയം സംപ്രേഷണം ചെയ്യുന്നത്.  ഒമ്പതുമണിവരെ മനോരമ ന്യൂസില്‍ തല്‍സമയം കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.