ബാക്കി പത്ത് മണ്ഡലങ്ങളില്‍ ആര് ജയിക്കും..? അഭിപ്രായ സര്‍വേ ഫലം ഏഴുമണി മുതല്‍

janahitam-poll-1
SHARE

മനോരമ ന്യൂസ്–കാര്‍വി ഇന്‍സൈറ്റ്സ് ജനഹിതം 2019 അഭിപ്രായ സര്‍വേ രണ്ടാം ഭാഗം ഇന്ന് ഏഴുമുതല്‍ മനോരമ ന്യൂസില്‍. അവശേഷിക്കുന്ന പത്ത് മണ്ഡലങ്ങളിലെ ഫലസൂചനയും കേരളം ചര്‍ച്ച ചെയ്യുന്ന പ്രധാനവിഷയങ്ങളിലെ പ്രതികരണവും ഇന്നറിയാം. കോഴിക്കോട്, മലപ്പുറം, മാവേലിക്കര, പാലക്കാട്, പൊന്നാനി, തൃശൂര്‍, വടകര, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഏത് മുന്നണിക്കാണ് മുന്‍തൂക്കം എന്നതാണ് ഇന്ന് സംപ്രേഷണം ചെയ്യുന്നത്.

ശബരിമല യുവതീപ്രവേശ പ്രശ്നത്തില്‍ കേരളം എങ്ങനെ ചിന്തിക്കുന്നെന്നും തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നും വിശദമായി ചര്‍ച്ച ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രകടനം, അടുത്ത മുഖ്യമന്ത്രിയാകാന്‍ ആരാണ് നല്ലത് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരവും സര്‍വേഫലം നല്‍കും.

ആദ്യഘട്ടം പുറത്തുവന്നപ്പോള്‍ യു.ഡി.എഫിനായിരുന്നു നേട്ടം. സര്‍വെഫലം പുറത്തുവന്ന പത്ത് മണ്ഡലങ്ങളില്‍ ഏഴിലും യു.ഡി.എഫിനാണ് മുന്‍തൂക്കം. രണ്ടിടത്ത് ഇടതിനും. ചാലക്കുടിയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. 

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യവിഷയം വിലക്കയറ്റമെന്ന് മനോരമ ന്യൂസ് –കാര്‍വി അഭിപ്രായസര്‍വെ ഫലം വ്യക്തമാക്കിയിരുന്നു. സര്‍വെയില്‍ പങ്കെടുത്ത നാല് ശതമാനംപേര്‍ മാത്രമാണ് ശബരിമല തിരഞ്ഞെടുപ്പ് വിഷയമെന്ന് അഭിപ്രായപ്പെട്ടത്. നോട്ട് നിരോധനവും ജി.എസ്.ടിയും പരാജയപ്പെട്ടെന്നും പുല്‍വാമ ഭീകരാക്രമണം പ്രതിപക്ഷത്തിനാണ് സഹായകമാകുന്നതെന്നും സംസ്ഥാനത്തെ  20 മണ്ഡലങ്ങളില്‍ നിന്നുള്ള സര്‍വെഫലം വ്യക്തമാക്കുന്നു.

MORE IN JANAHITHAM OPINION POLL 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.