ആലത്തൂരില്‍ യുഡിഎഫ് അട്ടിമറിയോ..? മേല്‍ക്കൈ പ്രവചിച്ച് സര്‍വേ ഫലം പുറത്ത്

alathur-1
SHARE

മനോരമ ന്യൂസ് ജനഹിതം അഭിപ്രായ സര്‍വേയുടെ ആദ്യഫലങ്ങള്‍ പുറത്ത്. ആലത്തൂരില്‍ യുഡിഎഫ് അട്ടിമറിയുടെ സൂചനകള്‍ നല്‍കി മുന്‍തൂക്കം യുഡിഎഫിനാണ്. വോട്ടുവിഹിതം ഇങ്ങനെയാണ്.  യുഡിഎഫിന് 45%, എല്‍ഡിഎഫിന് 38%, എന്‍ഡിഎയ്ക്ക് 13%.

ആലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. ആലപ്പുഴയില്‍ കനത്തപോരാട്ടത്തിനൊടുവിലാണ് ഇടതുമുന്നണി  നേരിയ മുന്‍തൂക്കം സ്വന്തമാക്കുന്നത്. എല്‍ഡിഎഫിന് 47%, യുഡിഎഫിന് 44%, എന്‍ഡിഎയ്ക്ക് 4% എന്നിങ്ങനെയാണ് വോട്ടിങ് നില. 

ലോക്സഭാ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം എന്നറിയാന്‍ മനോരമ ന്യൂസ് ടിവി ചാനല്‍ കാര്‍വി ഇന്‍സൈറ്റ്സിനൊപ്പം നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ ഫലമാണ് പുറത്തുവിടുന്നത്. രണ്ടുഭാഗങ്ങളിലായി സംപ്രേഷണം ചെയ്യുന്ന സര്‍വേയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍‌ തല്‍സമയം സംപ്രേഷണം ചെയ്യുന്നത്.  ഒമ്പതുമണിവരെ മനോരമ ന്യൂസില്‍ തല്‍സമയം കാണാം. 

ആദ്യഘട്ടത്തില്‍ പത്ത് മണ്ഡലങ്ങളുടെ ഫലങ്ങളാണ് പുറത്തുവിടുക. സര്‍വ്വേയുടെ വിശദാംശങ്ങളും വിഡിയോകളും തല്‍സമയം മനോരമ ന്യൂസ് ഡോട്ട്കോമിലും ലഭ്യമാകും. ഓരോ നിയമസഭാ മണ്ഡലത്തിലെയും എട്ട് ബൂത്തുകളിലായി 60 പേരെ നേരില്‍ കണ്ടാണ് ഈ സര്‍വ്വേ തയാറാക്കിയത്.  

കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരു ദൃശ്യമാധ്യമം ഏറ്റവുമധികം വോട്ടര്‍മാരെ നേരില്‍കണ്ട് നടത്തിയ അഭിപ്രായസര്‍വേയുടെ ഫലമാണ് പുറത്തുവിടുന്നത്. ഫെബ്രുവരി   23 മുതല്‍ മാര്‍ച്ച്  7വരെ സംസ്ഥാനത്തെ 20 ലോക്സഭാമണ്ഡലങ്ങളിലും  അവയില്‍ ഉള്‍പ്പെടുന്ന 140 നിയമസഭാ മണ്ഡലങ്ങളിലുമാണ് സര്‍വേ നടത്തിയത്.  

പങ്കെടുത്തവരുടെ എണ്ണം കൊണ്ടും  വിഷയങ്ങളടെ ബാഹുല്യം കൊണ്ടും ബൃഹത്താണ് ജനഹിതം അഭിപ്രായ സര്‍വേ. ഓരോ മണ്ഡലത്തിലും ആര്‍ക്കാണ് മുന്‍തൂക്കം, ജനം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ എന്തൊക്കെയാണ്, കേന്ദ്രസര്‍ക്കാരിന്റെയം സംസ്ഥാനസര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രവര്‍ത്തനം എങ്ങനെ, പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും പറ്റിയുള്ള അഭിപ്രായം, അടുത്ത പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആര് തുടങ്ങിയചോദ്യങ്ങള്‍ക്കുള്ള മറുപടി സര്‍വേഫലത്തിലുണ്ട്. 

ശബരിമല പ്രശ്നം തിരഞ്ഞെടുപ്പിനെ എത്രമാത്രം സ്വാധീനിക്കുമെന്നും  ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ഇടപെടലുകളെ ജനം എങ്ങനെ വിലയിരുത്തുന്നു എന്നും സര്‍വേഫലം കൃത്യമായി പറയും.

MORE IN JANAHITHAM OPINION POLL 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.