ചിരിപ്പിക്കാനുള്ള സ്വാതന്ത്യ്രം പോയി; ‘ചിരിപ്പിച്ച്’ ഇവർ പറഞ്ഞു

mukesh-fr-joseph-joy-1
SHARE

'കേട്ടാല്‍ ചിരി വരും, എന്നുകരുതി ചോദിക്കാതിരിക്കാനാകുമോ..? സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ ‌ ചിരിക്കെന്തു കാര്യം. കാര്യമുണ്ട്... ഗഹനമായ വിഷയങ്ങള്‍ കേട്ടിരുന്ന സദസിന്‍റെ മുന്നിലേക്കെത്തിയത് ഫാദര്‍ ജോസഫ് പുത്തന്‍പുരക്കലും മുകേഷും ജോയ് മാത്യുവും. ചിരിയെ കുറിച്ചു പറയാന്‍ സിനിമയിലും ജീവിതത്തിലും ചിരിപ്പിക്കുന്നവരെത്തിയപ്പോള്‍ സദസുണര്‍ന്നു. ചിരി അത്ര ചിരിച്ചുതള്ളേണ്ട വിഷയമല്ല, അത് ഗൗരവമുള്ള വിഷയമാണ് എന്ന ആമുഖത്തോടെയായിരുന്നു തുടക്കം. 

ഞാനൊരു തമാശ പറയാം എന്നു മുഖവുരയോടെ പറയുന്ന തമാശയാണ് ഏറ്റവും ദുരന്തമെന്ന് മുകേഷ്. കുഞ്ചന്‍ നമ്പാര്‍ക്ക് ആരെയും ആക്ഷേപ ഹാസ്യത്തിലൂടെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. കുറച്ചുകാലം മുന്‍പ് രാഷ്ട്രീയ നേതാക്കളാകട്ടെ, മതമേലധ്യക്ഷന്‍മാരാകട്ടെ, അങ്ങനെ ആരെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാലിന്ന് ഒരു  നൂറു കൂട്ടം ചോദ്യങ്ങള്‍ ചോദിച്ചതിനു ശേഷം മാത്രമേ അത് അവതരിപ്പിക്കാനാകൂ. എത്ര ഗൗരമുള്ള കാര്യം പറഞ്ഞാലും അല്‍പം തമാശ േചര്‍ത്തു  പറഞ്ഞാല്‍ അത്രയൊന്നും ആരും വ്രണപ്പെടില്ല എന്ന വിശ്വാസമുണ്ട്. 

എംഎല്‍എ ആയതിനു ശേഷമുള്ള ഒരു പൊതുചടങ്ങില്‍ ഇനി പഴയ പോലെയല്ല, തമാശയൊന്നും വേണ്ട കേട്ടോ എന്നാണ് ജനങ്ങള്‍ പറയുന്നത്. രാഷ്ട്രീയ നേതാവായാല്‍ ഗൗരവം വേണമെന്നാണ് പൊതുചിന്ത. എന്നാല്‍ ലീഡറെപ്പോലെ തമാശ പറയുന്ന ഒരു നേതാവാകാനാണ് തനിക്കിഷ്ടമെന്ന് മുകേഷ്. ചിരിയുടെ ലഹരിയും സൗന്ദര്യവും താ‌ന്‍ ആസ്വദിച്ചതു പോലെ തന്‍റെ മക്കള്‍ ആസ്വദിക്കുന്നില്ലെന്നും മുകേഷ് പറഞ്ഞു. മാധ്യമങ്ങളെ കണ്ടാല്‍ ഞാന്‍ തന്നെ തമാശ പറയുന്നതില്‍ നിന്ന് ഉള്‍വലിയാറുണ്ട്. തമാശ ഇപ്പോ അത്ര കാര്യമായൊന്നും പറയാറില്ല, അത് നിര്‍ത്തിയിട്ട് കുറച്ചു കാലമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ മനസിലാക്കുന്നതിനു മുന്‍പ് സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്താറുണ്ട് എന്ന് പലരും പറയാറുണ്ടായിരുന്നു  ടെന്‍ഷന്‍ ഉണ്ട്, എന്തു പറയുന്നു എന്നല്ല, ആരു പറയുന്നു എന്നത് വ്യഖ്യാനിക്കുന്ന ലോകമാണ്. ഭാര്യയില്ലാത്ത അച്ഛന്‍ എങ്ങനെ ഭാര്യമാരെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും പറയുന്നു എന്നു ചോദിച്ചപ്പോള്‍ എനിക്ക് ഒരുപാട് പേരുടെ ഭാര്യമാരെ അറിയാം എന്ന് അച്ഛന്‍റെ തനതു ശൈലിയില്‍ ഉത്തരം. പിന്നെ വേദിയില്‍ ചിരിപ്പൂരം. 

ഇത്ര മാത്രം ദാമ്പത്യ രഹസ്യങ്ങളറിയുന്ന ഒരു വൈദികനെ താന്‍ കണ്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ കണ്ടപാടെ കൂടെ  നിന്നൊരു സെല്‍ഫി എടുത്തെന്നും ജോയ് മാത്യു. ആദ്യകാലത്ത് തമാശ പറഞ്ഞപ്പോള്‍ വൈദികനെന്ന വില പോകുമെന്ന് പലരും പറഞ്ഞു, എന്നാല്‍ കാലക്രമേണ ആ അഭിപ്രായം മാറിവന്നു. 

ജീവിതത്തെ തന്നെ തമാശയായി കാണണമെന്നാണ് ജോയ് മാത്യുവിന്‍റെ പക്ഷം, എന്‍റെ സൗകര്യമാണ് എന്‍റെ സ്വാതന്ത്ര്യം. അത് അനുഭവിക്കണമെന്ന് എനിക്കു തോന്നണം. മറ്റുള്ളവരുടെ കയ്യടി നേടാനല്ല താന്‍ സംസാരിക്കുന്നത്. ഏതു വിഷയത്തില്‍ പ്രതികരിക്കണമെന്നത് തന്‍റെ സ്വാതന്ത്ര്യമാണ്. കാലം പഴയ കാലമല്ല. ഭാഷയില്‍ മുന്നേറ്റമുണ്ടായപ്പോള്‍ പഴയ വാക്കുകള്‍ പലതും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഭാഷയില്‍ വന്ന ഈ പുതുബോധം പോലെ തന്നെ ജാതിയിലും അത്തരം ബോധങ്ങളുണ്ടായിട്ടുണ്ട്. 

ചിരിക്ക് വിലക്കേര്‍പ്പെടുത്തുന്നത് സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുന്നതു പോലെയാണ്.  തനിക്കെതിരെ ട്രോളുകള്‍ വന്നപ്പോള്‍ ആസ്വദിച്ചിട്ടുണ്ട്, എന്നാല്‍ അങ്ങേയറ്റമായപ്പോള്‍ പ്രതികരിച്ചിട്ടുമുണ്ട്. പിണറായി വിജയനെ വിമര്‍ശിക്കുന്നത് അദ്ദേഹം നന്നാകാന്‍ സാധ്യതയുള്ള നേതാവായതു കൊണ്ടാണ്. ഇഷ്ടമില്ലാത്തവരെ വിമര്‍ശിക്കേണ്ട കാര്യമില്ല. പിണറായിയെ ട്രോളിയതാണോ എന്ന് പലരും ചോദിച്ചെന്നും ജോയ് മാത്യു.

MORE IN MANORAMA NEWS CONCLAVE 2018
SHOW MORE