സമൂഹം മിണ്ടണം; എന്നാലേ മാറ്റംവരൂ: ജ. ചെലമേശ്വർ

justice-chelameswar
SHARE

ജനാധിപത്യസംവിധാനത്തില്‍ സമൂഹം പ്രതികരിക്കാത്തിടത്തോളം കാലം ഒരു മാറ്റവും ഉണ്ടാകില്ലെന്ന് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ജെ ചെലമേശ്വര്‍. സ്വതന്ത്രനാകുന്നതിന് നല്‍കേണ്ട വില എന്ന വിഷയത്തില്‍ മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിന്റെ വിലയെപ്പറ്റി വിശദീകരിക്കാനാകില്ല. എന്നാല്‍ സ്വാതന്ത്ര്യമില്ലായ്മ വലിയൊരു പ്രശ്നമാണ്. നിയമനിര്‍മാണഘട്ടം വരെ മതിയായ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആ നിയമം നടപ്പാക്കുന്നതില്‍ അതേ സ്വാതന്ത്ര്യമുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. നിയമനിര്‍മാണവും നടപ്പാക്കലും ഒരുപോലെ പ്രധാനപ്പെട്ടതെന്ന് സുപ്രീം കോടതിയില്‍ നിന്ന്  ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.  

സര്‍ക്കാരിനെതിരായ കേസുകളില്‍ നീതിപൂര്‍വം തീരുമാനമെടുക്കാത്ത പ്രവണത ജൂഡിഷ്യറിയിലുണ്ടെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. വിരമിച്ച ശേഷം സര്‍ക്കാരില്‍ നിന്ന് സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കുന്നതുകൊണ്ടാണ് ചിലര്‍ ഇപ്രകാരം ചെയ്യുന്നത്. മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന സര്‍ക്കാരുകള്‍ക്ക് എല്ലാം നിയന്ത്രിക്കാനുള്ള പ്രവണത ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി കൊളീജിയത്തിൽ തനിക്കു പരാതികളില്ലെന്നും അതിന്റെ പ്രവർത്തന രീതിയെക്കുറിച്ചാണു പരാതിയെന്നും ജസ്റ്റിസ് ജെ. ചെലമേശ്വർ പറഞ്ഞു. ‘സ്വാതന്ത്ര്യത്തിന്റെ വില’ എന്ന വിഷയത്തിലായിരുന്നു ചെലമേശ്വറിന്റെ പ്രഭാഷണം. സ്വാതന്ത്ര്യത്തിന്റെ വിലയെന്നതിനെ പൂർണമായി വിശദീകരിക്കാനാകില്ല. എന്നാൽ അതിന്റെ വില നഷ്ടപ്പെട്ടാൽ എന്തു സംഭവിക്കുമെന്നു പറയാം. അതു സമൂഹത്തിനു കനത്ത തിരിച്ചടിയായിരിക്കും നല്‍കുക. സ്വാതന്ത്ര്യം നിലനിർത്തിയില്ലെങ്കിൽ കലാപസമാനമായ അന്തരീക്ഷമുണ്ടാകും. ജുഡീഷ്യറിയിലെ അംഗങ്ങൾക്കും ജനാധിപത്യ പ്രതിനിധികള്‍ക്കുമെല്ലാം സ്വാതന്ത്ര്യം ആവശ്യമുണ്ടെന്നും ചെലമേശ്വർ പറഞ്ഞു.

MORE IN MANORAMA NEWS CONCLAVE 2018
SHOW MORE