ഭാഷവെച്ചും പരീക്ഷണം; അംബേദ്കർ മുതൽ പാലേരിമാണിക്യം വരെ; അവയിൽ ചിലത്

mammootty-language
SHARE

ഭാഷവച്ച് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണം നടത്തിയ നടന്‍ മമ്മൂട്ടിയായിരിക്കും. അവയില്‍ ചിലതിലൂടെ. ഈ കേട്ടത് ബ്രീട്ടീഷ് ഇംഗ്ലീഷ്, ഇനി കോട്ടയം. കാരോട് എന്നാ പറയനാ. തിരോന്തരംകാരെയും അയാള്‍ നിരാശപ്പെടുത്തിയില്ല. പ്രാഞ്ചിയേട്ടനിലൂടെ തൃശൂരും ഒരലക്കങ്ങ അലക്കി. ബിഗ് ബി യിലൂടെ നുമ്മ ഫോര്‍ട്ടുകൊച്ചിക്കാരുടെ ഹൃദയത്തിലുമേറി. കോയിക്കോടന്‍ ഭാഷയും പരീക്ഷിച്ചു. കന്നഡക്കാരന്‍ മലയാളം പറയുന്നതെങ്ങനെയെന്ന് ചട്ടമ്പിനാടില്‍ കാണാനായി. കൊങ്കിണിമലയാളവും പയറ്റി. ഞങ്ങ കടാപ്പുറത്തുകാരെയും സങ്കടപ്പെടുത്തീല. ലൗഡ് സ്പീക്കറില്‍ തനി തോപ്രാംകുടിക്കാരനായി. മയ്യഴിപ്പുഴയ്ക്കും കോരപ്പുഴയ്ക്കുമിടയിലെ വാമൊഴിയുമായി പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിലെത്തി.

MORE IN MAMMOOTTY BIRTHDAY SPECIAL
SHOW MORE
Loading...
Loading...