‘പതിവുപോലെ പ്രായം പിന്തിരിഞ്ഞ് നടക്കട്ടെ': സ്നേഹം മൂടി ദുല്‍ഖര്‍

dq-07
SHARE

പിറന്നാൾ നിറവിൽ നിൽക്കുന്ന മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിക്ക് ആശംസ നേർന്ന് ദുൽഖർ സൽമാൻ. ഏറ്റവും സിംപിളായ മനുഷ്യനാണ് വാപ്പിച്ചിയെന്നതിൽ സന്തോഷമുണ്ടെന്നും കുടുംബമായി ചേർത്തുവച്ചതിന് കടപ്പെട്ടിരിക്കുന്നുവെന്നും ദുൽഖർ കുറിച്ചു. കുറിപ്പിങ്ങനെ:

'ഞാൻ സുല്ലിട്ടു. എങ്ങനെയാണ് നോക്കുമ്പോഴെല്ലാം ഒരേ ഫ്രെയിമിൽ ഒരു മാറ്റവുമില്ലാതെ ഒരാൾക്ക് തുടരാൻ കഴിയുക? വാക്കുകൾക്കതീതമായി, അനന്തതയോളം സ്നേഹിക്കുന്നു വാപ്പീ. എപ്പോഴും നന്ദിയുള്ളവനും അനുഗ്രഹീതനുമായിരിക്കും.

ഒന്നിച്ചായിരിക്കാൻ കഴിയുന്നതിനാൽ തന്നെ ഏറ്റവും ഭാഗ്യം ചെയ്ത കുടുംബമാണ് ഞങ്ങള്‍. ചുറ്റുമുള്ള ലോകം വാപ്പിയെ ആഘോഷിക്കുന്നത് കാണുമ്പോഴെല്ലാം അതെനിക്ക് ഓർമ വരും. പിറന്നാളുകളിലേറ്റവും മനോഹരമാകട്ടെ ഇത്. പതിവുപോലെ പ്രായം പിന്തിരിഞ്ഞ് നടക്കട്ടെ'. എന്റേത്, ഞങ്ങളുടേത്, എല്ലാവരുടേതും  എന്ന ഹാഷ്ടാഗിനൊപ്പം  ഇന്നും ഏറ്റവും സിംപിളായ മനുഷ്യനാണ് വാപ്പിയെന്നും ദുൽഖർ കുറിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...