മോഹന്‍ലാലിന്റെ ഇഷ്ട മമ്മൂട്ടി സിനിമകള്‍; ഒപ്പമൊരു പിറന്നാളുമ്മയും

mammootty-mohanlal
SHARE

നാളെ എഴുപത് വയസ്സ് തികയുന്ന മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടിക്ക് മനോരമ ന്യൂസിലൂടെ മോഹന്‍ലാലിന്‍റെ ആശംസ. പ്രഫഷണലിസത്തിന്‍റെ മികച്ച മാതൃകയാണ് മമ്മൂട്ടിയെന്ന് മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍  മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹം എന്റെ നല്ല സുഹൃത്താണ്, ജ്യേഷ്ഠനാണ്. 45 വർഷത്തോളമുള്ള ബന്ധമാണ്. എന്റെ മൂത്ത സഹോദരൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല, ആ സ്ഥാനത്താണ് ഞാൻ മമ്മൂട്ടിക്കയെ കാണുന്നത്. വളരെ നല്ല സൗഹൃദത്തോടെ തന്നെയാണ് ഇത്രകാലം കടന്നുപോയത്. അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാർഥത തന്നെയാണ് അദ്ദേഹത്തിൽ മികച്ചതായി കാണുന്നത്. മാത്രമല്ല മനസ്സിലുള്ള കാര്യം തുറന്നു പറയുന്ന വ്യക്തിയാണ്. മമ്മൂട്ടിയെക്കുറിച്ച് മോഹൻലാൽ പറയുന്നു. വിഡിയോ കാണാം: 

MORE IN Mammootty Birthday Special
SHOW MORE
Loading...
Loading...