വയനാടിന് രാഹുല്‍ കരുതിവച്ചതെന്ത്?; പ്രതീക്ഷയിൽ ഒരു നാട്

PTI4_19_2019_000165B
Chikode: Congress President Rahul Gandhi addresses an election rally for Lok Sabha polls, in Chikodi, Friday, April 19, 2019. (PTI Photo) (PTI4_19_2019_000165B)
SHARE

വികസനമുരടിപ്പായിരുന്നു അമേഠിയില്‍ ഈ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നേരിട്ട പ്രധാനപ്പെട്ട വിമര്‍ശനമെങ്കില്‍ രാജ്യത്തെ പിന്നോക്കപ്രദേശങ്ങളില്‍ ഒന്നായ വയനാട്ടില്‍  വരുന്ന അഞ്ചുവര്‍ഷം പുതിയ എം.പി എന്തൊക്കെ ചെയ്യുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. അഴിയാക്കുരുക്കുകളായ ഒട്ടേറെ വികസനപ്രശ്നങ്ങളാണ് രാഹുല്‍ഗാന്ധിക്ക് മുന്നിലുള്ളത്. രാഹുല്‍ ഗാന്ധി ഇനിയെല്ലാകാലവും വയനാട് മണ്ഡലം നിലനിര്‍ത്തുമെന്ന പ്രതീക്ഷയും വോട്ടര്‍മാര്‍ പങ്കിടുന്നു.  

ഈ പരിഗണനയ്ക്കും കരുതലിനും സംസ്ഥാനത്തെ എക്കാലത്തെയും മികച്ച ഭൂരിപക്ഷം നല്‍കിയാണ് വയനാടിന്റെ മറുപടി. ഇനി രാഹുല്‍ ഗാന്ധിയുടെ ഊഴം.

കാര്‍ഷിക പ്രതിസന്ധി, അനുദിനം വര്‍ധിക്കുന്ന മനുഷ്യ–വന്യജീവി സംഘര്‍ഷം, ആരോഗ്യമേഖലയിലെ അപര്യാപ്തതകള്‍, ബദല്‍ റോഡ് തുടങ്ങി സങ്കീര്‍ണമായ ഒരുപടി പ്രശ്നങ്ങളുണ്ട് പരിഹരിക്കാന്‍.

കേന്ദ്രഭരണമില്ലെന്ന പരിമിതിയും വിവിധ വിഷയങ്ങളില്‍ കോടതിയുടെ ഇടപെടലുകളും പരിസ്ഥിതിനിയമങ്ങളുടെ ഊരാക്കുടുക്കുകളും വെല്ലുവിളിയാകും. രാത്രിയാത്രാ നിരോധന വിഷയത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയുടെ പിന്തുണ ഉറപ്പാക്കാന്‍ എഐസിസി അധ്യക്ഷന് കഴിയുമെന്നാണ് പ്രതീക്ഷ.

വയനാട്ടില്‍ ഒരു വിരുന്നുകാരനെപ്പോലെ വല്ലപ്പോഴുമെത്തുന്നു എന്നായിരുന്നു മുന്‍ എം.പി എം.ഐ ഷാനവാസിനെതിരെയുള്ള പ്രധാന ആക്ഷേപം. എംപിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധി അതിശക്തമായ ഇടപെടലുകള്‍ നടത്തുമെന്നും നന്ദി പറയാന്‍ അദ്ദഹം ഉടന്‍ മണ്ഡലത്തില്‍ എത്തുമെന്നും വയനാട് ഡിസിസി അറിയിച്ചു. വയനാടിന്റെ പ്രശ്നങ്ങളടങ്ങിയ നിവേദനം രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിക്കുമെന്നും ഡിസിസി നേതൃത്വം പറഞ്ഞു.

MORE IN Vote India
SHOW MORE