എന്‍ഡിഎയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതിയുടെ ക്ഷണം

PTI5_25_2019_000184B
SHARE

എന്‍ഡിഎയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതിയുടെ ക്ഷണം. നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചു. എംപിമാരുടെ പിന്തുണക്കത്ത് കൈമാറി. 

പുതിയ ഇന്ത്യയുടെ തുടക്കമെന്ന് നരേന്ദ്രമോദി  എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യം ദിനംപ്രതി പക്വതയാര്‍ജിക്കുന്നു. എല്ലാ തടസങ്ങളെയും എന്‍ഡിഎ ഈ തിരഞ്ഞെടുപ്പില്‍ മറികടന്നു. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും ഇടുങ്ങിയ വഴിയിലൂടെ പോകുമ്പോഴും ജനങ്ങളെ സഹായിക്കാനാണു തയാറാകേണ്ടത്– ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോടു എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി പറഞ്ഞു. നിങ്ങളെല്ലാവരുമാണ് എന്നെ നേതാവാക്കിയത്. നിങ്ങളിലൊരാളാണു ഞാൻ‌. നിങ്ങൾക്കു തുല്യനാണെന്നും മോദി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കണം. വിജയത്തില്‍ അഹങ്കരിക്കരുത്. വിഐപി സംസ്കാരം പിന്തുടരാന്‍ പാടില്ല. അധികാരത്തിലും പ്രശസ്തിയിലും വീണുപോകരുതെന്നും എംപിമാരോട് മോദി പറഞ്ഞു. 

നമ്മളെ വിശ്വസിച്ചവർക്കു വേണ്ടിയാണു നമ്മൾ ഇവിടെയെത്തിയിട്ടുള്ളത്. ഈ തിരഞ്ഞെടുപ്പു പല സമൂഹങ്ങളെ ഒന്നിപ്പിച്ചു. മതിലുകള്‍ പൊളിച്ചു ഹൃദയങ്ങളെ ഒന്നാക്കിയെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയെ വന്ദിച്ചശേഷമാണു നരേന്ദ്ര മോദി പ്രസംഗിക്കാനെത്തിയത്. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവരുടെ അനുഗ്രഹവും നരേന്ദ്ര മോദി തേടി.

നരേന്ദ്രമോദി വികസനവാഗ്ദാനങ്ങള്‍ പാലിച്ചെന്ന് അമിത്ഷാ പറഞ്ഞു. സാധാരണക്കാര്‍ മോദിയെ വിശ്വസിച്ചുവെന്നതിന്‍റെ തെളിവാണ് വിജയം. കുടുംബരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണിതെന്നും അമിത്ഷാ പറഞ്ഞു. 

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറും രണ്ട് കമ്മിഷണര്‍മാരും നിയുക്ത എം.പിമാരുടെ പട്ടിക രാഷ്ട്രപതിക്ക് കൈമാറി. മോദി നാളെ വൈകീട്ട് അമ്മയെ കാണാന്‍ ഗുജറാത്തിലേയ്ക്ക് പോകും. മറ്റന്നാള്‍ വാരാണസിയിലെത്തും. വ്യാഴാഴ്ച്ചയാണ് സത്യപ്രതിജ്ഞ. കൂട്ടായ്മയും കരുത്തുറ്റ നേതൃത്വവുമാണ് തിരഞ്ഞെടുപ്പ് വിജയത്തിന് ആധാരമെന്ന് പ്രധാനമന്ത്രിയുടെ ഒാഫീസിലെ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തില്‍ മോദി പറഞ്ഞു.

MORE IN Vote India
SHOW MORE