ശ്രീകണ്ഠന് ഇരട്ടനേട്ടം; ആലത്തൂരടക്കം രണ്ട് സിപിഎം കോട്ടകള്‍ പിടിച്ച ഡിസിസി പ്രസിഡന്റ്

palakkad3
SHARE

വിജയിക്കാന്‍ കഴിയാത്ത പാലക്കാട്, ആലത്തൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് വിജയിക്കൊടി പാറിച്ചു. ഇരുപത്തിമൂന്ന് വര്‍ഷത്തിന് ശേഷമാണ് പാലക്കാട് യുഡിഎഫ് ജയം. സിപിഎമ്മിന്റെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ടാണ് വിജയവാര്‍ത്ത പാലക്കാട് നിന്ന് എത്തുന്നത്. പാലക്കാടും ആലത്തൂരുമൊക്കെ സിപിഎമ്മിന്റെ കോട്ടകളായിരുന്നു. പതിനൊന്നായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ശ്രീകണ്ഠന്റെ വിജയം. മലമ്പുഴ മണ്ഡലത്തില്‍ മാത്രമാണ് രാജേഷിന് കുറച്ചെങ്കിലും ലീഡ് നേടാനായത്.

ഒരുമതനിരപേക്ഷ ഗവണ്‍മെന്റിനായുള്ള ജനങ്ങളു‌െ‌ട ആഗ്രഹമാണ് തന്നെ ജയിക്കാന്‍ സഹായിച്ചതെന്ന് പാലക്കാട് എംബി രാജേഷിനെ തോല്‍പിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ശ്രീകണ്ഠന്‍ പറഞ്ഞു. കഴിഞ്ഞ 23 വർഷമായി വിജയിക്കാതിരുന്ന പാലക്കാടും ആലത്തൂരും ജനങ്ങളുടെ പിന്തുണയോടെ എല്ലാ അർഥത്തിലും സമ്പൂർണ വിജയം കൈവരിച്ചിരിക്കുകയാണെന്നും വികെ ശ്രീകണ്ഠന്‍. പത്തരമാറ്റ് വിജയം നല്‍കിയ പാലക്കാട്ടെ ജനങ്ങൾക്കും എല്ലാ ഘടക കക്ഷികൾക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. ഒരു മതനിരപേക്ഷ സർക്കാർ വരണമെന്ന ആഗ്രഹവും പാലക്കാട്ടെ വിജയത്തിനു കാരമണമാണെന്നും വി.കെ.ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു. 

കോട്ടകളിലൊന്നായ പാലക്കാട് എം.ബി.രാജേഷിനെ പിന്നിലാക്കി വി.കെ.ശ്രീകണ്ഠൻ മുന്നേറുകയാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ഡിഎഫിന്റെ എംബി രാജേഷ് മുന്നിലായിരുന്നുവെങ്കിലും വോട്ടിംഗ് മെഷിനുകള്‍ എണ്ണിത്തുടങ്ങിയതോടെ ഫലം മാറി. വി.കെ ശ്രീകണ്ഠൻ ഇപ്പോൾ 11,914 വോട്ടുകള്‍ക്ക് മുന്നിലാണ്. 

എക്സിറ്റ് പോളുകളിലെല്ലാം പാലക്കാട് എല്‍ഡിഎഫ് ജയമായിരുന്നു പ്രവചിച്ചിരുന്നത്. കഴിഞ്ഞ ആറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലായി എല്‍ഡിഎഫ് വിജയിച്ചുവരുന്ന മണ്ഡലമാണ് പാലക്കാട്. ഇതില്‍ 2009 മുതല്‍ എം ബി രാജേഷ് തന്നെയായിരുന്നു വിജയിച്ചു വന്നത്.

കണ്ണൂരിലേത് റെക്കോര്‍ഡ് ഭൂരിപക്ഷമാണെന്നും 7 നിയോജകമണ്ഡലങ്ങളിലും യുഡിഎഫിനാണ് മുൻതൂക്കമെന്നും കെ.സുധാകരൻ പ്രതികരിച്ചു. സിറ്റിങ്ങ് എംപി പി.കെ ശ്രീമതിയെ ബഹുദൂരം പിന്നിലാക്കിയാണ് സുധാകരൻറെ കുതിപ്പ്. കേരളത്തിലെ മതേതര ജനാധിപത്യ ശക്തികൾക്ക് ഹൃദയത്തിൽ തട്ടി നന്ദി പറയുന്നുവെന്നും കണ്ണൂരിൽ യുഡിഎഫ് അപ്രമാദിത്വമാണ് ഇപ്പോഴെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

MORE IN Vote India
SHOW MORE