അപ്രതീക്ഷിത തോല്‍വിയെന്ന് സി.പി.എം; ‘ബിജെപി വരുന്നത് വലിയ ദുരന്തം’

kodiyer-udf
SHARE

ജനവിധി അംഗീകരിക്കുന്നുവെന്നും യു.ഡി.എഫ് തരംഗമുണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പി ഭരണം അവസാനിപ്പിക്കണമെന്ന ഇടത് പ്രചാരണം കോണ്‍ഗ്രസിന് ഗുണമായി. സംസ്ഥാനഭരണം ബാധിച്ചിട്ടില്ലെന്നും വീണ്ടും ബി.ജെ.പി സര്‍ക്കാര്‍ വരുന്നത് വലിയദുരന്തമാണെന്നും കോടിയേരി പറഞ്ഞു. 

ദേശീയതലത്തില്‍ കോണ്‍‌ഗ്രസിനുണ്ടായ പരാജയത്തില്‍ സന്തോഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 19 സീറ്റുകളിലും യുഡിഎഫ് മുന്നേറ്റം തുടരുന്നതിനിടെയാണ് കോടിയേരിയുടെ പ്രതികകണം. 

യു.ഡി.എഫിന്റേത് ചരിത്രജയമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിയെ തുറന്നുകാട്ടാന്‍ സി.പി.എമ്മിന് കഴിയില്ലെന്ന് വ്യക്തമായി. ശബരിമല പ്രശ്നം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. പിണറായിയുടെ ധാര്‍ഷ്ട്യത്തിനുളള മറുപടിയാണ് യു.ഡി.എഫിന്റെ ജയമെന്നും അദ്ദേഹം പറഞ്ഞു. 

MORE IN Vote India
SHOW MORE