ഉറ്റുനോക്കുന്നത് ഈ 3 മണ്ഡലങ്ങൾ; കാത്ത് കേരളവും; എട്ടേകാലോടെ ആദ്യസൂചന

sashi-tharror-veena-suresh
SHARE

ശക്തമായ ത്രികോണമല്‍സരം നടന്ന മൂന്നുമണ്ഡലങ്ങളുള്‍പ്പെടെ കേരളത്തിലെ ഇരുപതു ലോക്സഭാ മണ്ഡലങ്ങളിലെ ജനവിധിയും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ ത്രികോണ മല്‍സരവും മറ്റിടങ്ങളില്‍  ഇഞ്ചോടിഞ്ച് പോരാട്ടവുമാണ് നടന്നത്.  

29 ഇടങ്ങളിലായി 140 വോട്ടെണ്ണല്‍കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ സ്ട്രോങ് റൂമുകളില്‍ നിന്ന് വോട്ടിംങ് മെഷിനുകള്‍ ഒബ്സര്‍വര്‍മാരുടെ മേല്‍നോട്ടത്തില്‍ പുറത്തടുക്കും. പോസ്റ്റല്‍ബാലറ്റ് പ്രത്യേകമാണ് എണ്ണുന്നത്. സംസ്ഥാനത്തെ ഏഴ് ബൂത്തുകളില്‍ മോക്ക് വോട്ട് മാറ്റാന്‍ വിട്ടുപോയതിനാല്‍ അവിടെയും പ്രത്യേകമായി വോട്ടെണ്ണല്‍ നടത്തും. വോട്ട് എണ്ണുന്ന മുറികളില്‍ കേരളാ പൊലീസിന് പ്രവേശനമില്ല.

ആദ്യഫലസൂചനകള്‍ എട്ടേകാലോടെ  ലഭിക്കും.  12 മണിയോടെ  വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളെണ്ണിത്തീരും. വിവിപാറ്റ് രസീതുകളും എണ്ണിയശേഷം ഏഴുമണിയോടെയാകും അന്തിമഫലപ്രഖ്യാപനം. ഒരു അസംബ്ലി മണ്ഡലത്തിലെ അഞ്ചുബൂത്തുകളിലെ വിവിപാറ്റ് രസീതുകളാണ് ഒത്തുനോക്കുക. ഇ.വി.എമ്മുകളില്‍ രേഖപ്പെടുത്തിയ വോട്ടും വിവി പാറ്റിലെ കണക്കും തമ്മില്‍ വ്യത്യാസം വന്നാല്‍ , വിവി പാറ്റാവും അന്തിമ കണക്കായി സ്വീകരിക്കുക.

MORE IN Vote India
SHOW MORE