ഗൗതം ഗംഭീര്‍ മുന്നിൽ; ‘സഖ്യം’ പിറക്കാതിരുന്ന ഡല്‍ഹിയിലും ബിജെപി കുതിപ്പ്

gautam-gambhir
SHARE

കോണ്‍ഗ്രസ്– ആം ആത്മി സഖ്യം പിറക്കാതെ പോയ ഡൽഹിയിലെ ഏഴ് സീറ്റുകളിലും ബിജെപി കുതിപ്പ്. കിഴക്കൻ ‍ഡൽഹിയിൽ ബിജെപി സ്ഥാനാർഥിയും കായികതാരവുമായ ഗൗതം ഗംഭീർ ആം ആദ്മി സ്ഥാനാർഥി അതീഷിയെ പിന്നിലാക്കി കുതിക്കുന്നു. 

ബി.ജെ.പിയെ തടഞ്ഞുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ മുന്നോട്ടു പോയത്. എന്നാല്‍ ചര്‍ച്ചകളില്‍ ഇരു പാര്‍ട്ടികളും ആത്മാര്‍ഥത കാണിച്ചില്ല. സഖ്യത്തിന് തടസം നിന്നുവെന്ന് ഇരുപാർട്ടികളും പരസ്പരം പഴിചാരി.2019ലും ബി.ജെ.പി വിജയം ആവര്‍ത്തിക്കുമെന്ന സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഒന്നിച്ചു മല്‍സരിക്കാനുള്ള സാധ്യതകള്‍ തേടിയത്. കോണ്‍ഗ്രസിന്‍റെ അഴിമതിക്കെതിരെ ഉദയം ചെയ്ത ആം ആദ്മി പാര്‍ട്ടി സ്വന്തം അസ്ഥിത്വം ബലി കഴിച്ചും സഖ്യചര്‍ച്ചകളിലേക്ക് പോയത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ആയുധമാക്കി.  ആംആദ്മി പാര്‍ട്ടിയെ ഒപ്പം ചേര്‍ത്ത് മല്‍സരിക്കാന്‍ ഷീല ദീക്ഷിത് ഉള്‍പ്പെടെയുള്ളവര്‍ തുടക്കം മുതല്‍ മടി കാണിച്ചു. പഞ്ചാബിലും ഹരിയാനയിലും സഖ്യമുണ്ടെങ്കില്‍ മാത്രമേ ഡല്‍ഹിയിലും സഖ്യത്തിനുള്ളൂ എന്ന നിലപാട് ആപ്പ് സ്വീകരിച്ചു. സഖ്യചര്‍ച്ചകള്‍ പൊളിഞ്ഞത് ത്രികോണ മല്‍സരത്തിനാണ് കളമൊരുക്കിയത്. 

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏഴിൽ ഏഴ് സീറ്റും നേടിയാണ് ബിജെപി ഡൽഹിയിൽ വിജയം കൊയ്തത്. അതേ ജയം ആവര്‍ത്തിക്കുന്ന കാഴ്ചയാണ് ഇക്കുറിയും.   

എന്‍ഡിഎ - 328, യുപിഎ - 104, എംജിബി- 24, മറ്റുള്ളവ- 86. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനകളാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. 

10 സർവേകളുടെയും പൊതുശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 304 സീറ്റ് നേടും. കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യത്തിന് (യുപിഎ) 120 സീറ്റ്. ഇരുമുന്നണിയുടെയും ഭാഗമല്ലാത്ത മറ്റു കക്ഷികളെല്ലാം ചേർന്ന് 118 സീറ്റ് നേടും. 2014ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ 336 സീറ്റും യുപിഎ 58 സീറ്റും മറ്റു കക്ഷികൾ 149 സീറ്റുമാണു നേടിയത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ പിന്നിലാണ് എന്നതാണ് ഏറെ ശ്രദ്ധേയം. ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് മുന്നിൽ.‌

*ഉത്തർപ്രദേശിൽ എസ്-പി, ബിഎസ്പി സഖ്യത്തിന് തിരിച്ചടി

* രാജസ്ഥാനിൽ 23 മണ്ഡ‍ലത്തിൽ എൻഡിഎക്ക് ലീഡ്, യുപിഎ -5

‍*തമിഴ്നാട് യുപിഎ- 37 , എന്‍ഡിഎ-1

‍* അസമിൽ എന്‍ഡിഎ-10, യുപിഎ-

*ജാർഖണ്ഡിൽ എന്‍ഡിഎ-13, യുപിഎ- 3

*ഹരിയാന:  എൻഡിഎ- 9, യുപിഎ- 1,

ഡൽഹിയിൽ ഏഴ് സീറ്റിലും എന്‍ഡിഎക്ക് ലീഡ്. യുപിഎ- 0

*മധ്യപ്രദേശ്- എന്‍ഡിഎ- 23, യുപിഎ -6

*മഹാരാഷ്ട്ര എന്‍ഡിഎ- 37 യുപിഎ- 11

MORE IN Vote India
SHOW MORE