ബിജെപി തരംഗം; ഒറ്റക്ക് കേവല ഭൂരിപക്ഷം കടന്ന് കുതിപ്പ്

bjp-kuthipp-23
SHARE

എക്സിറ്റ് പോളുകൾ ശരിവെച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനകൾ. വെല്ലുവിളികളില്ലാതെ എൻഡിഎ കുതിപ്പ് തുടരുന്നു. 328 സീറ്റിൽ എന്‍ഡിഎ ലീഡ് തുടരുകയാണ്. വോട്ടെണ്ണലിന്റെ ആദ്യമിനിട്ടില്‍ തുടങ്ങിയ ആധിപത്യം ഇപ്പോഴും എൻഡിഎ തുടരുകയാണ്. ലീഡില്‍ ബിജെപി ഒറ്റക്ക് കേവലഭൂരിപക്ഷമായ 272 പിന്നിട്ടു. മുഖ്യപ്രതിപക്ഷമായ യുപിഎ 104 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 

എന്‍ഡിഎ - 328, യുപിഎ - 104, എംജിബി- 24, മറ്റുള്ളവ- 86. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനകളാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. 

10 സർവേകളുടെയും പൊതുശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 304 സീറ്റ് നേടും. കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യത്തിന് (യുപിഎ) 120 സീറ്റ്. ഇരുമുന്നണിയുടെയും ഭാഗമല്ലാത്ത മറ്റു കക്ഷികളെല്ലാം ചേർന്ന് 118 സീറ്റ് നേടും. 2014ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ 336 സീറ്റും യുപിഎ 58 സീറ്റും മറ്റു കക്ഷികൾ 149 സീറ്റുമാണു നേടിയത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ പിന്നിൽ. ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് മുന്നിൽ.‌

*ഉത്തർപ്രദേശിൽ എസ്-പി, ബിഎസ്പി സഖ്യത്തിന് തിരിച്ചടി

* രാജസ്ഥാനിൽ 23 മണ്ഡ‍ലത്തിൽ എൻഡിഎക്ക് ലീഡ്, യുപിഎ -5

‍*തമിഴ്നാട് യുപിഎ- 37 , എന്‍ഡിഎ-1

* അസമിൽ എന്‍ഡിഎ-10, യുപിഎ-

*കർണാടകയിൽ എന്‍ഡിഎ -23, യുപിഎ- 5

*ജാർഖണ്ഡിൽ എന്‍ഡിഎ-13, യുപിഎ- 3

*ഹരിയാന:  എൻഡിഎ- 9, യുപിഎ- 1,

ഡൽഹിയിൽ ഏഴ് സീറ്റിലും എന്‍ഡിഎക്ക് ലീഡ്. യുപിഎ- 0

*മധ്യപ്രദേശ്- എന്‍ഡിഎ- 23, യുപിഎ -6

*മഹാരാഷ്ട്ര എന്‍ഡിഎ- 37 യുപിഎ- 11, മറ്റുള്ളവ- 1

MORE IN Vote India
SHOW MORE