'മുസ്‍ലിംകള്‍ ബിജെപിക്കൊപ്പം കൈ കോർക്കണം'; കർണാടക കോൺഗ്രസിൽ പൊട്ടിത്തെറി

kc-roshen-bayg
SHARE

തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വിവാദചൂടിൽ കർണാടക രാഷ്ട്രീയം.  ആവശ്യമെങ്കിൽ കർണാടകയിലെ മുസ്‍ലിങ്ങള്‍ ബിജെപിക്കൊപ്പം കൈ കോർക്കണമെന്ന വിവാദ പ്രസ്താവനയുമായി  കോൺഗ്രസ് എംഎൽഎ  റോഷൻ ബെയ്‌ഗ്‌  രംഗത്തെത്തി. കോൺഗ്രസ് സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും എംഎൽഎ കുറ്റപ്പെടുത്തി. 

എന്നാൽ വിവാദങ്ങൾ തള്ളി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. വ്യക്തിപരമായ അഭിപ്രായങ്ങളുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് വിശദീകരണം. പാർട്ടിക്കിതിൽ പങ്കില്ലെന്നും ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നു സൂചനയുണ്ടായത്തിന് പിന്നാലെയാണ് റോഷൻ ബെയ്ഗിന്റെ പ്രസ്താവന. 

വൻഭൂരിപക്ഷം നേടി എൻ ഡി എ അധികാരത്തിൽ വന്നാൽ മാറി ചിന്തിക്കണമെന്നും.  കർണാടകയിലെ മുസ്ലിങ്ങൾ ആവശ്യമെങ്കിൽ ബിജെപിക്കൊപ്പം കൈ കോർക്കണമെന്നും റോഷൻ ബേഗ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാൽ അത് നേതൃത്വത്തിന്റെ കുഴപ്പമാണെന്നു പറഞ്ഞ റോഷൻ കർണാടക പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ട്റാവുവും, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പരാജയപ്പെട്ടവരാണെന്നും കുറ്റപ്പെടുത്തി. 

എന്നാൽ എം എൽ എയെ തള്ളി കോൺഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തെത്തി. റോഷന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിക്കിതിൽ പങ്കില്ലെന്നും ഉപമുഖ്യമന്ത്രി ജി.പരമേശ്വര വ്യക്തമാക്കി. സംസഥാന നേതാക്കളിൽ നിന്ന് അതിരുവിട്ട പ്രസ്താവനകൾ വന്ന് തുടങ്ങിയതോടെ കോൺഗ്രസ് ദേശീയ നേതൃത്വം ശക്തമായ ഇടപെടൽ നടത്തിയിടയുണ്ട്  സഖ്യധാരണകൾക്കുവിരുദ്ധമായി പ്രസ്താവനകൾ നടത്തരുതെന്ന് സംസ്ഥാന നേതാക്കൾക്ക് താക്കീതും നൽകിയി. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വൻ രാഷ്ട്രീയ നീക്കങ്ങൾക്കാണ് കർണാടക സാക്ഷ്യം വഹിക്കുന്നത്.

MORE IN Vote India
SHOW MORE