ആരോപണം ആശങ്കാജനകം; കമ്മീഷന്‍ വിശ്വാസ്യത തെളിയിക്കണം; പ്രണബ് മുഖര്‍ജി

pranab-mukherjee
SHARE

വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണം ആശങ്കാജനകമെന്ന് മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം  തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. കമ്മീഷന്‍  വിശ്വാസ്യത തെളിയിക്കണം. ഊഹാപോഹങ്ങള്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. 

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. വോട്ടെണ്ണലിലെ ആശയക്കുഴപ്പം നീക്കാൻ ഉത്തരവിറക്കണം എന്നും ആവശ്യം.  ആന്ധ്രാപ്രദേശ്  മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ 19 പാർട്ടികളുടെ പ്രതിനിധി‍കള്‍ യോഗം ചേർന്ന ശേഷമാണ് കമ്മീഷനിലെത്തിയത്. വോട്ടിങ് യന്ത്രത്തിലെയും വിവിപാറ്റിലെയും വോട്ടുകൾ ഒത്തുചേരാതെ വന്നാൽ ആ നിയോജക മണ്ഡലത്തിലെ മുഴുവൻ വിവിവാറ്റുകളും എണ്ണണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നു.

വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷിതമായി എത്തുന്നു എന്ന് ഉറപ്പിക്കാന്‍ അണികള്‍ക്ക് പാര്‍ട്ടി നിര്‍േദശം നല്‍കി. എല്ലാ യന്ത്രങ്ങളുടെയും നമ്പര്‍ നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോടും ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ചയില്ലെന്ന് ഉറപ്പിക്കാന്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിയമവിദഗ്ധരെ നിയോഗിക്കുമെന്ന്  കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏകപക്ഷീയമായി പെരുമാറുന്നത് ആദ്യമായിട്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

MORE IN Vote India
SHOW MORE