വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണം; പ്രതിപക്ഷപാർട്ടികൾ തിരഞ്ഞെടുപ്പു കമ്മിഷനിൽ

opposition-parties-meeing
SHARE

വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയില്‍  ആശങ്ക അറിയിച്ച് കോണ്‍ഗ്രസ് അടക്കം 22 പ്രതിപക്ഷപാര്‍ട്ടികള്‍  തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു.  വോട്ടിങ് യന്ത്രങ്ങള്‍ സ്വകാര്യവാഹനങ്ങളില്‍ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തി. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അതീവ ആശങ്ക ഉണ്ടാക്കുന്നതെന്നും പ്രതിപക്ഷം കമ്മിഷനെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ വിവിപാറ്റ് രസീതുകള്‍ എണ്ണിയശേഷം ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണണമെന്നും സാംപിള്‍ വിവിപാറ്റും വോട്ടുകളും പൊരുത്തപ്പെട്ടില്ലെങ്കില്‍ മുഴുവന്‍ വിവിപാറ്റും എണ്ണണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചിട്ടുണ്ട്. ആവശ്യം നാളെ പരിഗണിക്കുമെന്ന് കമ്മിഷന്‍ അറിയിച്ചെന്നും കൂടിക്കാഴ്ചയ്ക്കുശേഷം പ്രതിപക്ഷനേതാക്കള്‍ അറിയിച്ചു. കമ്മിഷനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ വീണ്ടും യോഗം ചേരുകയാണ്. 

വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷിതമായി എത്തുന്നു എന്ന് ഉറപ്പിക്കാന്‍ അണികള്‍ക്ക് പാര്‍ട്ടി നിര്‍േദശം നല്‍കി. എല്ലാ യന്ത്രങ്ങളുടെയും നമ്പര്‍ നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോടും ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ചയില്ലെന്ന് ഉറപ്പിക്കാന്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിയമവിദഗ്ധരെ നിയോഗിക്കുമെന്ന്  കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏകപക്ഷീയമായി പെരുമാറുന്നത് ആദ്യമായിട്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

MORE IN Vote India
SHOW MORE