നിർണായകമാകുന്ന തെലങ്കാന, ആന്ധ്ര, തമിഴ്നാട് ഫലം; സീറ്റുകണക്ക് ഇങ്ങനെ

stalin-rao-jagan-naidu-1
SHARE

പ്രാദേശിക പാർട്ടികൾ കരുത്തു തെളിയിക്കാൻ പോകുന്ന ദക്ഷിണേന്ത്യയിൽ കണ്ണുകളെല്ലാം ആന്ധ്ര - തെലങ്കാന സംസ്ഥാനങ്ങളിലേക്കാണ്. ഇരു സംസ്ഥാനങ്ങളിലുമായുള്ള നാൽപ്പത്തി രണ്ട് സീറ്റുകളിലെയും തമിഴ്നാട്ടിലെ മുപ്പത്തി ഒൻപത് സീറ്റുകളിലെയും വിജയത്തിൽ, ബിജെപിയേക്കാൾ കോൺഗ്രസിനാണ് കണക്ക് കൂട്ടലുകളേറെയും.

തമിഴ്നാട്ടിൽ എം.കെ.സ്റ്റാലിന്റെ ഡിഎംകെയും ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസും, തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമതിയും നേട്ടമുണ്ടാക്കും എന്നാണ് പ്രവചനങ്ങളേറെയും. തമിഴ്നാട്ടിൽ നിന്നും ഡിഎംകെ മുന്നണി മുപ്പത്തിയഞ്ചിലധികം സീറ്റുകൾ നേടിയാൽ, ദക്ഷിണേന്ത്യയിൽ നിന്ന് കോൺഗ്രസിന് കിട്ടുന്ന വലിയ പിന്തുണയാകുമത്. 

ജഗൻ മനസ് തുറക്കണമെങ്കിൽ ഫലം വരണം. ആന്ധ്രയിൽ നിലവിലെ ഭരണ കക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയാണ് നേട്ടമുണ്ടാക്കുന്നതെങ്കിൽ കോൺഗ്രസിന് ചർച്ചകൾ ആവശ്യമില്ല. ബിജെപി ഇതര സർക്കാർ രൂപീകരണത്തിനായി നായിഡു ഓടി നടക്കുകയാണ്. തെലങ്കാനയിൽ ചന്ദ്രശേഖര റാവു വലിയ നേട്ടുണ്ടാക്കാൻ തന്നെയാണ് സാധ്യത. ബിജെപി- കോൺഗ്രസ് ഇതര ഫെഡറൽ മുന്നണിക്ക് വേണ്ടി പ്രവർത്തിക്കുന്ന റാവു, നാളെ ചിത്രം വ്യക്തമാകുന്നതോടെ ഏത് പക്ഷത്തുമെത്താം.

ദക്ഷിണേന്ത്യയിൽ, വലിയ നേട്ടമുണ്ടാക്കാം എന്ന് ബിജെപി കണക്കുകൂട്ടുന്ന സംസ്ഥാനം കർണാടകയാണ്. 

MORE IN Vote India
SHOW MORE