'എക്സിറ്റ് പോളുകള്‍ കാണാത്ത അടിയൊഴുക്കുകള്‍'; വിജയം ഉറപ്പെന്ന് കെ.സുരേന്ദ്രൻ

surendran-def-pta
SHARE

പത്തനംതിട്ടയില്‍ എക്സിറ്റ്പോളുകള്‍ കാണാത്ത അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍. യു.ഡി.എഫ് ജയിക്കുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ ചിലരുടെ ആഗ്രഹം മാത്രമാണ്. വലിയ ഭൂരിപക്ഷത്തില്‍ പത്തനംതിട്ടയില്‍ എന്‍.ഡി.എയുടെ വിജയമുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മത്രം ശേഷിക്കെയാണ് എന്‍.ഡി.എ സ്ഥാാര്‍ഥി കെ.സുരേന്ദ്രന്‍ പത്തനംതിട്ട മണ്ഡലത്തിലെ എക്സിറ്റ് പോളുകളെ തള്ളിത്. പത്തനംതിട്ടയില്‍ എക്സിറ്റ്പോളുകള്‍ കാണാത്ത അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്ന് എന്‍.ഡി.എ സ്ഥാാര്‍ഥി കെ.സുരേന്ദ്രന്‍ പറഞ്ഞു. 

വോട്ടുശതമാനത്തിലെ വര്‍ദ്ധനയ്ക്കൊപ്പം മികച്ച വിജയവുമാണ്  ബി.ജെ.പി വിലയിരുത്തല്‍. ശബരിമല വിഷയം ഏറെ സ്വാധീനിച്ചുവെന്നും അത് തങ്ങള്‍ക്ക് അനുകൂലമായെന്നു അവര്‍ പ്രതീക്ഷിക്കുന്നു. വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട എക്സിറ്റ് പോളുകള്‍ യു.ഡി.എഫിന് അനുകൂലമാണെങ്കിലും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുമ്പോള്‍ അതെല്ലാം നിഷ്ടപ്രഭമാകുമെന്നും സുരേന്ദ്രന്‍ പറയുന്നു. 

MORE IN Vote India
SHOW MORE