മോദിക്കുള്ള ക്ലീന്‍ചിറ്റിലെ വിയോജനക്കുറിപ്പ് തള്ളി; പരസ്യപ്പെടുത്തില്ലെന്ന് നിലപാട്

Sunil-Arora-with-Ashok-Lava
SHARE

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന അശോക് ലവാസയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം തള്ളി. വിയോജനക്കുറിപ്പ് പരസ്യപ്പെടുത്താനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം നിലപാടെടുത്തു. 

തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും അത് ഭരണഘടനാപരമായ ബാധ്യതയാണെന്നും നിലപാടിൽ ഉറച്ചാണ് അശോക് ലവാസ നില്‍ക്കുന്നത്. മറ്റ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത് സുപ്രീംകോടതി ഇടപെടല്‍ കാരണമാണെന്നും ലവാസ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാതികള്‍ തള്ളുന്നതില്‍ തനിക്കുള്ള എതിര്‍പ്പ് കമ്മിഷന്‍റെ അന്തിമ ഉത്തരവില്‍ ഉള്‍പ്പെടുത്തതായിരുന്നു ലവാസയെ ചൊടിപ്പിച്ചത്. 

കമ്മിഷന്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അശോക് ലവാസ തീരുമാനം എടുത്തിരുന്നു. കമ്മിഷനിലെ മറ്റ്  അംഗങ്ങള്‍ ലവാസയുടെ വസതിയിലെത്തി കഴിഞ്ഞദിവസം അനൗദ്യോഗികമായി ചര്‍ച്ച നടത്തി. കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ അശോക് ലവാസയ്ക്ക് രണ്ട് കത്തുകളും അയച്ചിരുന്നു. 

MORE IN Vote India
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.