എക്സിറ്റ് പോളുകളില്‍ സംശയം; വോട്ടെണ്ണലില്‍ ജാഗ്രത വേണം: കോണ്‍ഗ്രസ്

congress-on-exit-poll
SHARE

എക്സിറ്റ് പോളുകള്‍ അംഗീകരിക്കാനാവില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ചില സംസ്ഥാനങ്ങളിലെ കണക്കുകളോട് ഒട്ടും യോജിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന്‍റെ കണക്കുകളുമായി ഇവ പൊരുത്തപ്പെടുന്നില്ല. ഈ വെട്ടില്‍ അണികള്‍ വീഴരുതെന്നും വോട്ടെടുപ്പ് കേന്ദ്രങ്ങളിലും ജാഗ്രത വേണമെന്നും വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിയമവിദഗ്ധരെ നിയോഗിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏകപക്ഷീയമായി പെരുമാറുന്നത് ആദ്യമായി ആണെന്നും കെസി പറഞ്ഞു. 

കര്‍ണാടക സര്‍ക്കാരിന് പ്രതിസന്ധിയില്ലെന്നും സംസ്ഥാനത്തിന്റെ ചുമതല കൂടി വഹിക്കുന്ന കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. കുറച്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെ വശത്താക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ഭരണം പിടിച്ചെടുക്കാനാണ് ശ്രമം, അത് ഫലം കാണില്ലെന്നും അദ്ദേഹം പറഞ്ഞു. 

MORE IN Vote India
SHOW MORE