അധ്വാനം ഫലം കാണും; തളരാതെ മുന്നോട്ടുപോകാൻ പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി

priyanka-gandhi-3
SHARE

എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തളരാതെ മുന്നോട്ടുപോകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി. പ്രവചനങ്ങളുടെ ഇരയാകാതെ വോട്ടിങ് യന്ത്രങ്ങളുടെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും കാവല്‍ക്കാരാകണം. അധ്വാനം ഫലം കാണുമെന്നും, ജാഗ്രത കൈവിടരുതെന്നും പ്രവര്‍ത്തകര്‍ക്കയച്ച ശബ്ദസന്ദേശത്തില്‍ പ്രിയങ്ക ഗാന്ധി നിര്‍ദേശിക്കുന്നു

അതേസമയം എക്സിറ്റ് പോള്‍ ഫലം ബി.ജെ.പിക്ക് മുന്നേറ്റം പ്രവചിച്ചതോടെ തന്ത്രം മാറ്റുകയാണ് പ്രതിപക്ഷം. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ കാണും. അമ്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നതാണ് പ്രധാന ആവശ്യം. വിവിപാറ്റും വോട്ടിങ് യന്ത്രത്തിലെ വോട്ടും തമ്മില്‍ വ്യത്യാസം വന്നാല്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിവപാറ്റുകളും എണ്ണണം. വിവിപാറ്റിലെ വോട്ടുകളുടെ എണ്ണം അന്തിമമായി കണക്കാക്കണം തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കും. 

ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മമത ബാനര്‍ജി അടക്കമുള്ള നേതാക്കളുമായി നായിഡു ചര്‍ച്ച നടത്തി. വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്ന് കുറ്റപ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ആദ്യം മുന്നോട്ടുവന്നത്. പിന്തുണയുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു.

MORE IN Vote India
SHOW MORE