പാർട്ടിയിലെ അടി തെളിഞ്ഞു കത്തി മാണി അനുസ്മരണം; ആവശ്യത്തിൽ ഉറച്ച് ജോസ് കെ. മാണി

pj-joseph-jose-k-mani-1
SHARE

ചെയർമാൻ സ്ഥാനം സംബന്ധിച്ചു കേരള കോൺഗ്രസിൽ (എം) തർക്കം രൂക്ഷം. സമവായത്തിലൂടെ ചെയർമാനെ കണ്ടെത്തുമെന്നു പി.ജെ. ജോസഫ്. സംസ്ഥാന കമ്മിറ്റി വിളിക്കുന്നതിനു മുമ്പ് പല സമിതികൾ ചേരാനുണ്ടെന്നും പി.ജെ. ജോസഫ്. സമവായമില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നു വൈസ് ചെയർമാൻ ജോസ് കെ. മാണി. സമവായമുണ്ടെങ്കിലും ഇല്ലെങ്കിലും സംസ്ഥാന കമ്മിറ്റി ചേരണം. വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ കേരള കോൺഗ്രസിനെ സ്നേഹിക്കുന്നവർ അംഗീകരിക്കില്ല. കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ കെ.എം. മാണി അനുസ്മരണത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇരുവരും.

മാണി വിഭാഗം നടത്തിയതാണു ചടങ്ങ്. ജോസഫ് വിഭാഗത്തിലേക്കു കൂറുമാറിയ ജനറൽ സെക്രട്ടറി ജോയ് എബ്രഹാം യോഗത്തിൽ പങ്കെടുത്തില്ല. ജോയ്എബ്രഹാമിന്റെ മുണ്ടു പറിക്കുമെന്നു സൈബർ ഭീഷണി ഉണ്ടായിരുന്നു. യോഗത്തിൽ പി.ജെ. ജോസഫിനെ അഭിസംബോധന ചെയ്തതു വർക്കിങ് ചെയർമാൻ എന്നു തന്നെ. കേരള കോൺഗ്രസിന്റെ ഐക്യത്തിനു വേണ്ടി മന്ത്രിസ്ഥാനം ത്യജിച്ചുവെന്നു പി.ജെ. ജോസഫ് പ്രസംഗത്തിൽ സൂചിപ്പിച്ചു. 

പി.എം. മാത്യുവിന്റെ പ്രസംഗത്തിൽ കെ.എം. മാണിയെ പലരും പിന്നിൽ നിന്നു കുത്തിയെന്നും പറഞ്ഞു. യോഗ ശേഷം പാർട്ടി സംസ്ഥാന സമിതി ഓഫിസിൽ ജോസ് കെ. മാണി സ്റ്റീയറിങ് കമ്മറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

MORE IN Vote India
SHOW MORE