കേരളത്തില്‍ ഒന്നൊഴികെ തൂത്തുവാരി യുഡിഎഫ്; ബിജെപി ഒന്നുനേടുമെന്നും സര്‍വേ

kerala-exit-polls
SHARE

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്‍റെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ വലിയ പ്രധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. ഭൂരിഭാഗം എക്സിറ്റ് പോള്‍ ഫലങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി പ്രവചിച്ചപ്പോള്‍  എല്‍.ഡി.എഫ് മേല്‍ക്കൈ നേടുമെന്നായിരുന്നു ന്യൂസ് 18–ഐ.പി.എസ്.ഒ.എസ് പ്രവചനം. കൂടുതല്‍ എക്സിറ്റ് പോളുകളും ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന നിഗമനത്തിലെത്തി. 

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം  ദക്ഷിണേന്ത്യയില്‍ തരംഗമുണ്ടാക്കുമോ എന്ന് ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ ഈ സാധ്യതകളെ തള്ളുകയാണ് ന്യൂസ് 18– ഐ.പി.എസ്.ഒ.എസ് എക്സിറ്റ് പോള്‍ പ്രവചനം. എല്‍.ഡി.എഫിന് 11 മുതല്‍ 13 വരെ സീറ്റുകള്‍ ലഭിക്കുമ്പോള്‍ യു.ഡി.എഫിന് 7 മുതല്‍ 9 സീറ്റുകള്‍ സര്‍വേ പ്രവചിക്കുന്നു. ബി.ജെ.പിക്ക് ഒരു സീറ്റും ന്യൂസ് 18 പ്രവചിക്കുന്നുണ്ട്.  

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സര്‍വേ ഫലം എന്നാല്‍ യു.ഡി.എഫിന് അനുകൂലമാണ്,15 മുതല്‍ 16 സീറ്റുകള്‍. എല്‍.ഡി.എഫ് മൂന്നു മുതല്‍ അഞ്ച് വരെ സീറ്റുകള്‍ നേടും. ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും ആക്സിസ് മൈ ഇന്ത്യ പറയുന്നു. ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് പ്രവചിക്കുന്ന ന്യൂസ് 24– ടുഡേയ്സ് ചാണക്യ സര്‍വേ യുഡിഎഫിന് 16 സീറ്റുകളും എല്‍.ഡി.എഫിന് 4 സീറ്റുകളും നല്‍കുന്നു. 

ടൈംസ് നൗ– വി.എം.ആര്‍ എക്സിറ്റ് പോള്‍ യുഡി.എഫിന് മുന്‍തൂക്കമാണ് പ്രവചിക്കുന്നത്. 15 സീറ്റുകള്‍. എല്‍.ഡി.എഫ് നാല് സീറ്റുകളിലൊതുങ്ങും. ബി.ജെ.പി അക്കൗണ്ട് തുറക്കും. എല്ലാ എക്സിറ്റ് പോളുകളും ക്രോഡീകരിച്ച് എന്‍.ഡി.ടി.വി നടത്തിയ പ്രവചനം യു.ഡി.എഫ് 13 സീറ്റുകള്‍ നേടുമെന്നാണ്. എല്‍.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് ഒരു സീറ്റും എന്‍.ഡി.ടി.വി പ്രവചിക്കുന്നു. രാഹുലിന്‍റെ വരവോടെ ഇരുപതില്‍ ഇരുപതും സീറ്റുകളും നേടുമെന്ന യു.ഡി.എഫിന്‍റെ അവകാശവാദത്തെ ഖണ്ഡിക്കുകയാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. 

1. ന്യൂസ് 18– ഐ.പി.എസ്.ഒ.എസ്

   എല്‍.ഡി.എഫ്     11–13

   യു.ഡി.എഫ്         7–9

   ബി.ജെ.പി            1

2. ഇന്ത്യ ടുഡേ– ആക്സിസ് 

   എല്‍.ഡി.എഫ്   3–5

   യു.ഡി.എഫ്      15–16

   ബി.ജെ.പി           1

3. ന്യൂസ് 24– ടുഡേയ്സ് ചാണക്യ

   എല്‍.ഡി.എഫ്    4

   യു.ഡി.എഫ്       16

   ബി.ജെ.പി          0

4. ടൈംസ് നൗ– വി.എം.ആര്‍

   എല്‍.ഡി.എഫ്   4

    യു.ഡി.എഫ്    15

    ബി.ജെ.പി        1

5. എന്‍.ഡി.ടി.വി

   എല്‍.ഡി.എഫ്   5

   യുഡി.എഫ്        13

   ബി.ജെ.പി          1

MORE IN BREAKING NEWS
SHOW MORE