'മോദിക്ക് ക്ലീന്‍ ചിറ്റ് നൽകിയതിലെ വിയോജിപ്പ് രേഖപ്പെടുത്തണം'; നിലപാടിലുറച്ച് അശോക് ലവാസ

Sunil-Arora-with-Ashok-Lava
SHARE

നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ നിലപാടിലുറച്ച് അശോക് ലവാസ. തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും അത് ഭരണഘടനാപരമായ ബാധ്യതയാണെന്നും അശോക് ലവാസ. മറ്റ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത് സുപ്രീംകോടതി ഇടപെടല്‍ കാരണമാണെന്നും ലവാസ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം ചേരാനിരിക്കെയാണ് ലവാസ നിലപാട് വ്യക്തമാക്കിയത്.

കലാപക്കൊടി ഉയര്‍ത്തിയ അശോക് ലവാസയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പ്രത്യേക യോഗം. കമ്മിഷന്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അശോക് ലവാസ തീരുമാനം എടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാതികള്‍ തള്ളുന്നതില്‍ തനിക്കുള്ള എതിര്‍പ്പ് കമ്മിഷന്‍റെ അന്തിമ ഉത്തരവില്‍ ഉള്‍പ്പെടുത്തതായിരുന്നു ലവാസയെ ചൊടിപ്പിച്ചത്. 

കമ്മിഷനിലെ മറ്റ്  അംഗങ്ങള്‍ ലവാസയുടെ വസതിയിലെത്തി കഴിഞ്ഞദിവസം അനൗദ്യോഗികമായി ചര്‍ച്ച നടത്തി. കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ അശോക് ലവാസയ്ക്ക് രണ്ട് കത്തുകളും അയച്ചിരുന്നു. 

MORE IN Vote India
SHOW MORE