E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 20 2018 09:49 AM IST

Facebook
Twitter
Google Plus
Youtube

More in കൊച്ചി മെട്രോ

ഈസിയാണ് മെട്രോയാത്ര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെട്രോ സ്റ്റേഷൻ: ആദ്യമെത്തുന്നത് ഇവിടെയാണ്. റോഡിൽ നിന്നും പാർക്കിങ് സ്ഥലത്തു നിന്നും ഇവിടേക്കു പ്രവേശിക്കാം.

ലഗേജ് സ്കാനിങ്: മെട്രോ ലക്ഷ്യമിടുന്നതു കുറഞ്ഞ ദൂരത്തേക്കുള്ള നഗര യാത്രകളാണ്. അതിനാൽ ലഗേജ് അധികം പ്രോൽസാഹിപ്പിക്കുന്നില്ല. പുറത്തു തൂക്കിയിടാവുന്ന ബാഗിൽ കൊള്ളാവുന്നത്ര ലഗേജ്. അതാണു പൊതു കണക്ക്. കയ്യിലുള്ളതെന്തും ബാഗോ, പൊതിയോ എന്തുമാവട്ടെ,  സ്കാനറിലൂടെ കടത്തിവിട്ടു സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയാലേ മെട്രോയിൽ കയറ്റൂ. മെട്രോയിൽ കൊണ്ടുപോകാവുന്ന സാധനങ്ങൾക്കും നിയന്ത്രണമുണ്ട്. എളുപ്പം തീ പിടിക്കുന്നവ, മദ്യം തുടങ്ങിയവ അനുവദനീയമല്ല.

ടിക്കറ്റ് കൗണ്ടർ: ലഗേജ് പരിശോധന കഴിഞ്ഞാൽ  ടിക്കറ്റെടുക്കാം.  രണ്ടുതരം ടിക്കറ്റ് ഉണ്ട്. ഒരു യാത്രയ്ക്കു മാത്രമുള്ള ടിക്കറ്റും കൊച്ചി വൺ സ്മാർട് കാർഡും. സ്മാർട് കാർഡ് ടിക്കറ്റും ഡെബിറ്റ് കാർഡും കൂടിയാണ്. കൊച്ചി വൺ കാർഡിൽ രണ്ടു  ബാർകോഡ് ഉണ്ടാവും. ഒന്നു ടിക്കറ്റിന്റെ ആവശ്യത്തിനും മറ്റൊന്നു ഡെബിറ്റ് കാർഡിനും. ഒറ്റയാത്രയ്ക്കുള്ള പേപ്പർ ടിക്കറ്റുകൾ കൗണ്ടറിൽ നിന്നു ലഭിക്കും.

കോൺകോഴ്സ് ഏരിയ: ടിക്കറ്റുമായി ഒന്നാം നിലയിലെ ഇൗ വിശാലമായ കോൺകോഴ്സ് ഏരിയയിലെത്താം. ഒന്നോർക്കുക തിരക്കേറിയ റോഡിന്റെ മുകൾഭാഗത്താണു നാം ഇപ്പോൾ. ഇവിടെ നിന്നു പ്ലാറ്റ്ഫോമിലേക്കു കയറാം. അതല്ലെങ്കിൽ  മറു വശത്തെ പ്ലാറ്റ്ഫോമിലേക്കു പോകാം. മെട്രോ യാത്രക്കാർ ഒരിക്കലും റോഡ് കുറുകെ കടക്കേണ്ട ആവശ്യമില്ല.

പടികളും എസ്കലേറ്ററും: പ്ലാറ്റ്ഫോമിലേക്കു മൂന്നു രീതിയിൽ പ്രവേശിക്കാം. പടികൾ വഴിയും എസ്കലേറ്റർ വഴിയും ലിഫ്റ്റ് വഴിയും. ശാരീരിക അവശതയുള്ളവർക്കാണു ലിഫ്റ്റ് ക്രമീകരിച്ചിട്ടുള്ളത്. സ്റ്റേഷന്റെ താഴേ നിലയിൽ നിന്നു തന്നെ ഇൗ സംവിധാനങ്ങൾ ഉണ്ട്.

ഒാട്ടോമാറ്റിക് ഫെയർ കലക്ഷൻ ഗേറ്റ് ( ഒഎഫ്സി ഗേറ്റ് ): ഇൗ കടമ്പ കടന്നാലേ പ്ലാറ്റ്ഫോമിലേക്കു പ്രവേശനമുള്ളു. ഇൗ കടമ്പ കടക്കാൻ ടിക്കറ്റ് വേണം. കൊച്ചി വൺ കാർഡോ, കൗണ്ടറിൽ നിന്നു വാങ്ങിയ ടിക്കറ്റോ ഉപയോഗിച്ച് ഒാട്ടോമാറ്റിക് ഫെയർ കലക്ഷൻ ഗേറ്റ് ( ഒഎഫ്സി ഗേറ്റ് ) ഗേറ്റ് കടക്കാം. ടിക്കറ്റിലെ ആർഎഫ്ഐഡി കോഡ് ഇൗ ഗേറ്റിനു മുകൾഭാഗത്തെ സെൻസറിനു നേരെ പിടിക്കുക. അപ്പോൾ ഗേറ്റ് തുറക്കും. 

ഒരു സമയം ഒരാൾക്കേ ഗേറ്റിലൂടെ കടക്കാനാവൂ. അതിനാൽ ഓരോ യാത്രക്കാരന്റെ കയ്യിലും ടിക്കറ്റ് വേണം. അകത്തേക്കു കടന്നയാൾക്കു തിരികെയിറങ്ങണമെന്നു തോന്നിയാലും ടിക്കറ്റ് ഉപയോഗിക്കേണ്ടിവരും. യാത്ര അവസാനിപ്പിച്ചു പുറത്തേക്കിറങ്ങാനും ഇതു തന്നെയാണു മാർഗം. അതിനാൽ യാത്രയുടെ അവസാനം വരെ ടിക്കറ്റ് കയ്യിൽ കരുതണം. ഇത്രയുമായാൽ പ്ലാറ്റ്ഫോമിൽ പ്രവേശിക്കാം.

ട്രെയിൻ: ട്രെയിൻ വരുമ്പോൾ അകത്തുകയറാം. മെട്രോയിൽ നിന്നു യാത്ര ചെയ്യുകയാണു സുഖം. ഇരിക്കാൻ കുറച്ചു സീറ്റുകളേയുള്ളു. ഒരു ട്രെയിനിൽ പരമാവധി 1000 പേർക്കു കയറാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിമാനത്താവളം പോലുള്ള അകത്തളം, ട്രെയിൻ, സിഗ്നൽ, പ്ലാറ്റ്ഫോം, സ്മാർട്കാർഡ് ടിക്കറ്റ്..... ഇതെല്ലാം കേൾക്കുമ്പോൾ മെട്രോയിൽ എങ്ങനെയാണു യാത്ര ചെയ്യുന്നതെന്ന പരിഭ്രമം സാധാരണക്കാർക്കു സ്വാഭാവികം.ബസ് യാത്രയേക്കാൾ എളുപ്പമാണു മെട്രോ യാത്ര, സുരക്ഷിതവും.

കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്കു പോലും അനായാസം യാത്ര ചെയ്യാം. ശാരീരിക വൈകല്യമുള്ളവർക്കും  അവശതയുള്ളവർക്കും കാഴ്ചയില്ലാത്തവർക്കും എളുപ്പത്തിൽ മെട്രോ യാത്ര നടത്താം. മെട്രോയുടെ സൗകര്യങ്ങൾ രാജ്യാന്തര നിലവാരമുള്ളതാണ്.

മെട്രോയുടെ ടിക്കറ്റ് മൂന്നു തരമുണ്ട്. സ്റ്റേഷൻ കൗണ്ടറിൽ ചെന്നാൽ ഒറ്റ യാത്രക്കുള്ള ടിക്കറ്റ് ലഭിക്കും. ഇൗ ടിക്കറ്റ് യാത്ര അവസാനിക്കുംവരെ കയ്യിൽ കരുതണം. അകത്തുകയറാനും പുറത്തിറങ്ങാനും ടിക്കറ്റ് വേണമെന്നതിനാലാണിത്. ഒന്നോ രണ്ടോ ആഴ്ചകൾ യാത്ര ചെയ്യാൻ ആർഎഫ്ഐഡി കാർഡുകൾ ലഭിക്കും. 

അതല്ലെങ്കിൽ ആക്സിസ് ബാങ്കുമായി ചേർന്നു പുറത്തിറക്കുന്ന ‘കൊച്ചി വൺ സ്മാർട് ’ കാർഡ് ഉപയോഗിച്ചും യാത്ര നടത്താം. മെട്രോ  ഉദ്ഘാടന വേദിയിലാണ് ഇതു പുറത്തിറക്കുന്നത്. പ്ലാറ്റ്ഫോമിൽ എത്തിയാൽ വിശ്രമിക്കാൻ ഏതാനും കസേരകളുണ്ടാവും. ട്രെയിൻ വരുമ്പോൾ അതിൽ കയറാം.

വീൽ ചെയർ യാത്രക്കാർക്കു വേണ്ടി കൂടുതൽ സമയം വാതിൽ തുറന്നുവയ്ക്കും. അതിനായി പ്രത്യേകം ബട്ടണുണ്ട്, അത് അമർത്തിയാൽ മതി. വേണമെങ്കിൽ മെട്രോ പൈലറ്റ് പുറത്തിറങ്ങി വീൽ ചെയർ യാത്രക്കാരെ അകത്തുകയറ്റും.ഗർഭിണികൾ, പ്രായമായവർ എന്നിവർക്കു ട്രെയിനിൽ പ്രത്യേക പരിഗണനയും സീറ്റുമുണ്ട്. 

ഇതു പ്രത്യേകം നിറത്തിൽ വേർതിരിച്ചിരിക്കുന്നു. വീൽ ചെയർ യാത്രക്കാർക്കു ഡ്രൈവറുടെ സീറ്റിനു പുറകിലാണ് ഇടം. വീൽ ചെയർ ഇവിടെ ലോക്ക്  ചെയ്യാൻ സൗകര്യമുണ്ട്. റോഡിന്റെ ഏതു വശത്തുനിന്നും സ്റ്റേഷനുള്ളിലേക്കു കയറാം. സ്റ്റേഷന്റെ ഒന്നാം നിലയിൽ നിന്നു റോഡിന്റെ ഇരുവശത്തേക്കും ഇറങ്ങാം. ട്രെയിനിനുള്ളിൽ പാലിക്കേണ്ട നിയമങ്ങൾ സ്റ്റേഷനിലും ട്രെയിനിനുള്ളിലും അനൗൺസ് ചെയ്യും. അരുതാത്ത ചില കാര്യങ്ങളുമുണ്ട്. അതും യാത്രക്കാരെ കൃത്യമായി അറിയിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :