ലൈവത്തോണിൽ ആകർഷകമായി രമ്യ നമ്പീശന്റെ അവതരണ ഗാനം

Thumb Image
SHARE

സന്തോഷ് വര്‍മ്മ രചിച്ച്   രമ്യാ നമ്പീശന്‍ പാടിയ അവതരണഗാനമായിരുന്നു ലൈവത്തോണിന്‍റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. തല്‍സമയം ചിത്രം വരച്ചാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി ലൈവത്തോണിന്‍റെ ഭാഗമായത്. തിരുവനന്തപുരത്തെ   ഫ്ലൈയിങ് എലിഫന്‍റും ,  ‌കോഴിക്കോട്ടെ  മെഹ്ഫില്‍ കാലിക്കട്ടും  ലൈവത്തോണിനെ സംഗീതസാന്ദ്രമാക്കി. കേരള കാനിനെക്കുറിച്ച് ഒന്‍പതാം ക്ലാസുകാരി സുവര്‍ണ മുല്ലപ്പള്ളിയെഴുതിയ കവിതയും ശ്രദ്ധേയമായി

തല്‍സമയം ചിത്രമൊരുക്കി ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും ലൈവത്തോണിന് ഊര്‍ജം പകര്‍ന്നു. അവതരണഗാനത്തിന് സംഗീതമൊരുക്കിയ തിരുവനന്തപുരം ഫ്ലൈയിങ് എലിഫന്‍റ്സ് ബാന്‍ഡിന്‍റെ പ്രകടനം വീണ്ടും. കോഴിക്കോടിന്‍റെ തനത് ശൈലിയുമായി തട്ടിന്‍പുറം ടീമിന്‍റെ ലൈവത്തോണ്‍ സംഗീതാര്‍ച്ചന. 

കവിതയിലൂടെയാണ് സുവര്‍ണ മുല്ലപ്പള്ളി ലൈവത്തോണിന് പിന്തുണയറിയിച്ചത്

MORE IN KERALA CAN
SHOW MORE