മനോരമ ന്യൂസിന്‍റെ കാന്‍സര്‍ ചികില്‍സ പദ്ധതിക്ക് തുടക്കം

Thumb Image
SHARE

ഒരു കോടി രൂപയുടെ സൗജന്യ കാന്‍സര്‍ ചികില്‍സപദ്ധതിക്ക് തുടക്കമിട്ട് മനോരമ ന്യൂസ് കേരള കാന്‍ ദൗത്യം. കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്‍ററില്‍ നടന്ന  ലൈവത്തണില്‍  ആരോഗ്യമന്ത്രി കെ.കെ. ശൈലജ പദ്ധതിക്ക് തുടക്കമിട്ടു. കേരള കാന്‍ മൂന്നാം പതിപ്പിന്‍റെ സമാപനം കുറിച്ചായിരുന്നു മൂന്നുമണിക്കൂര്‍ തല്‍സമയ ലൈവത്തണ്‍. ഇറാം ഗ്രൂപ്പിന്‍റെ പങ്കാളിത്തത്തോടെയും എം.വി.ആര്‍ കാന്‍സര്‍ സെന്‍ററിന്‍റെയും സഹകരണത്തോടെയുമാണ്   മനോരമ ന്യൂസ് പദ്ധതി നടപ്പാക്കുന്നത്. ഇറാം ഗ്രൂപ്പ് സി.എം.ഡി ഡോ. സിദ്ദിഖ് അഹമ്മദ്, എം.വി.ആര്‍ കാന്‍സര്‍ സെന്‍റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.  നാരായണന്‍കുട്ടി വാരിയര്‍, കേരള കാന്‍ ബ്രാന്‍റ് അംബാസഡര്‍ മഞ്ജു വാരിയര്‍, എം.എം.ടി.വി ചീഫ് ഒാപ്പറേറ്റിങ് ഒാഫീസര്‍ പി.ആര്‍. സതീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാന്‍സര്‍ ചികില്‍സാനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.  ട്രീറ്റ്മെന്‍റ് പ്രോട്ടോകോള്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും നയം.  കേരളത്തിന്‍റെ കാന്‍സര്‍ റജിസ്ട്രിയും ഉടന്‍ പുറത്തിറക്കുമെന്നും കേരള കാന്‍ ലൈവത്തണ്‍ വേദിയില്‍ ആരോഗ്യമന്ത്രി പറഞ്ഞു

MORE IN KERALA CAN
SHOW MORE