കാൻസർ രോഗനിർണയ ക്യാമ്പുമായി കേരള ക്യാൻ വിതുരയില്‍

Thumb Image
SHARE

അർബുദത്തിനെതിരായ സന്ദേശവുമായി മനോരമ ന്യൂസ് ജനകീയ ദൗത്യം കേരള ക്യാൻ മൂന്നാം സീസണിലെ അവസാന രോഗനിർണയ ക്യാമ്പ് തിരുവനന്തപുരം ജില്ലയിലെ വിതുരയിലായിരുന്നു. 

വിതുര അഗസ്ത്യ വനത്തോട് തൊട്ടുകിടക്കുന്ന ഒരു മലയോര ഗ്രാമം, ഇടത്തരക്കാരായ കർഷകരും കർഷക തൊഴിലാളികളും അടങ്ങിയ ഗ്രാമ വാസികൾ, ഏറിയ പങ്കും റബർ ടാപ്പിംഗ് തൊഴിലാളികൾ. ഈ നാട്ടിന്പുറത്തിനു സമാനതകളില്ലാത്ത അനുഭവമായിരുന്നു കാൻസർ നിർണയ ക്യാമ്പും ബോധവത്കരണ സെമിനാറും. ഭയപ്പെടേണ്ട വ്യാധിയല്ല നേരിടേണ്ട രോഗമാണ് ക്യാൻസർ എന്ന് ആവർത്തിച്ച് ഓർമിപ്പിക്കലായിരുന്നു ക്യാമ്പ്, രോഗനിർണയ ക്യാമ്പിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് സ്ത്രീകളായിരുന്നു, അവധി ദിവസമല്ലായിരുന്നിട്ടും വലിയ ജന പങ്കാളിത്തം .       

MORE IN KERALA CAN
SHOW MORE