കാൻസറിനെതിരെ പോരാടാൻ സർക്കാരിന്റെ നയമെന്ത്?

Thumb Image
SHARE

കാൻസർ എന്ന അസുഖത്തിനെതിരെ പോരാടാൻ സർക്കാരിന് എന്തൊക്കെ ചെയ്യാൻ കഴിയും? കേരള കാനിന്റെ ഭാഗമായി മനോരമ ന്യൂസ് സംഘടിപ്പിച്ച നയരൂപീകരണ ചർച്ചയിൽ ആസൂത്രണ ബോർഡംഗം ഡോ ബി ഇക്ബാൽ, എംസിസി ഡയറക്ടർ ഡോ സതീശൻ ബാലസുബ്രഹ്മണ്യം, ആർ സി സി അഡീഷണൽ ഡയറക്ടർ ഡോ ആർ രാംദാസ് എന്നിവർ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. 

അർബുദ ബോധവത്കരണം സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ. അർബുദപ്രതിരോധത്തിന് പ്രത്യേക പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും  ആരോഗ്യസെക്രട്ടറി പറഞ്ഞു. മനോരമ ന്യൂസിന്റ സാമൂഹിക പ്രതിബദ്ധതാ ദൗത്യമായ  കേരളകാനിലൂടെ മുന്നോട്ടുവച്ച നിർദേശങ്ങൾക്കാണ് സർക്കാരിന്റ പച്ചക്കൊടി. 

അർബുദ രോഗത്തിനെതിരെ പോരാടാൻ മനോരമ ന്യൂസ് ഏറ്റെടുത്ത ജനകീയ ദൗത്യം കേരള കാൻ മൂന്നാംഘട്ടം പൂർത്തീകരണത്തോടടുക്കുമ്പോൾ സർക്കാരിന്റെ ക്രിയാത്മക നടപടികൾക്ക് കളമൊരുങ്ങുന്നു. അർബുദ ബോധവത്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ആരോഗ്യ സെക്രട്ടറി ഡോ രാജീവ് സദാനന്ദൻ.

എം ബി ബി എസ് പഠിച്ചിറങ്ങുന്നവർക്ക് കാൻസർ ചികിൽസാ രംഗത്ത് വൈദഗ്ധ്യം ഉറപ്പാക്കാൻ ആരോഗ്യ സർവ്വകലാശാലയുടെ പാഠ്യപദ്ധയിൽ അർബുദ പഠനത്തിന് പ്രത്യേക പ്രാധാന്യം ഉറപ്പാക്കുമെന്നും ഡോ രാജീവ് സദാനന്ദൻ പറഞ്ഞു.

MORE IN KERALA CAN
SHOW MORE