അർബുദബാധിതരായ കുഞ്ഞുങ്ങൾക്ക് തണലൊരുക്കി ആക്സസ് ലൈഫ്

Thumb Image
SHARE

അർബുദബാധിതരായി ചികിൽസയ്ക്കെത്തുന്ന കുഞ്ഞുങ്ങൾക്ക് മുംബൈനഗരത്തിൽ തണലൊരുക്കുകയാണ് ആക്സസ് ലൈഫ് എന്ന സന്നദ്ധസംഘടന. മലയാളിയായ ഗിരീഷ് നായര്‍ നേതൃത്വംനൽകുന്ന സംഘടന, വർഷങ്ങളായി നൂറുകണക്കിന് കുരുന്നുകൾക്കാണ് കൈത്താങ്ങാകുന്നത്. 

തിരക്കേറിയ മുംബൈനഗരത്തിലെ ആശുപത്രികളില്‍ , രാജ്യത്തിൻറെ വിവിധസ്ഥലങ്ങളിൽനിന്ന് അർബുദ ബാധിതരായെത്തുന്നത് ആയിരങ്ങളാണ്. ചികിൽസയ്ക്കായെത്തുന്ന പാവങ്ങള്‍ താമസിക്കാനിടമില്ലാതെ റോഡുവശങ്ങളില്‍പോലും കഴിച്ചുകൂട്ടുന്നതാണ് സ്ഥിതി. ആ ദുരിതക്കാഴ്ചകളാണ് പാലക്കാട് സ്വദേശിയായ ഗിരീഷ്നായര്‍ക്ക് സുഹൃത്തിനൊപ്പംചേര്‍ന്ന് ഇങ്ങനൊരുസ്ഥാപനംതുടങ്ങാൻ പ്രേരണയായത്. പതിമൂന്ന് വർഷത്തിലധികമായി സന്നദ്ധപ്രവർത്തനത്തില്‍ സജീവമായിരുന്ന ഗിരീഷ്, മൂന്നുവർഷംമുൻപാണ് ആക്സസ് ലൈഫിന് തുടക്കമിട്ടത്. അർബുദംബാധിച്ച് മുംബൈയിൽ ചികിൽസതേടിയെത്തുന്ന കൊച്ചുകുഞ്ഞുങ്ങള്‍ക്കും അവരുടെ രക്ഷിതാവിനും ആക്സസ് ലൈഫിൽ സൗജന്യമായി താമസിക്കാം. ഭക്ഷണംകഴിക്കാം. കുരുന്നുകളുടെ സംരക്ഷണത്തിനൊപ്പം, അവരിൽ പുഞ്ചിരിവിടർത്താൻ എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കൻ കഴിയുമോ അതെല്ലാമിവിടെയുണ്ട്. 

മുംബൈ ചെംമ്പൂരിലെ ഈ സെൻററിനൊപ്പം, താനെ, അന്ധേരി, എന്നീസ്ഥലങ്ങളിലും സെൻററുൾ പ്രവര്‍ത്തിക്കുന്നു. പാലക്കാട് സ്വദേശിയായ ഡോക്ടര്‍ സുരേഷ് സുന്ദറടക്കം, മലയാളികൾ ഉൾപ്പെടെയുള്ളവർ ആക്സസ് ലൈഫില്‍ വോളണ്ടിയര്‍മാരാണ്. ഇനിയുമൊരുപാട് ദൂരംസഞ്ചരിക്കാനും, കുരുന്നുകളിലേക്ക് സഹായമെത്തിക്കാനും നല്ല മനസുകളുടെ കൂടുതൽ സഹായമാണ് ആക്സസ്‍ലൈഫ് തേടുന്നത്. 

MORE IN KERALA CAN
SHOW MORE