കാൻസർ ചികിൽസയിൽ പിന്നിൽ കാസർകോട്

kerala-can
SHARE

കാൻസർ രോഗനിർണയത്തിനോ, ചികിൽസയ്ക്കോ മതിയായ സൗകര്യങ്ങളില്ലാതെ കാസർകോട് ജില്ല. മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് നടപ്പാക്കുന്ന അതിജീവനം മാത്രമാണ് ജില്ലയിൽ രോഗനിർണയത്തിനുള്ള ഏകമാർഗം. 

ചികിൽസ സൗകര്യങ്ങളുടെ കാര്യത്തിൽ പൊതുവെ പിന്നാക്കമാണ് കാസർകോട് ജില്ല. ഈ അവസ്ഥ തന്നെയാണ് കാൻസർ ചികിൽസയുടെ കാര്യത്തിലും. ജില്ലയിലെ സർക്കാർ.സ്വകാര്യ ആശുപത്രികളിലൊന്നും രോഗത്തിനുള്ള ഒരു ചികിൽയും ലഭ്യമല്ല. ചെറുവത്തൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, നീലേശ്വരം താലൂക്ക് ആശുപത്രി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള അതിജീവനം എന്ന പദ്ധതിയാണ് രോഗനിർണയത്തിന് ജില്ലയിലെ ഒരേയൊരു വേദി. മലബാർ കാൻസർ സെന്ററുമായി സഹകരിച്ചാണ് അതിജീവനത്തിന്റെ നടത്തിപ്പ്. 

ഗർഭാശയ കാൻസർ കണ്ടുപിടിക്കുന്നതിനുള്ള പാപ്സ്മിയർ ടെസ്റ്റ് അടക്കം നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി രണ്ട് ആശുപത്രികളിലും ഒരുക്കി. ഒന്നര വർഷം മുമ്പാണ് അതിജീവനം ജില്ലയിൽ ആരംഭിക്കുന്നത്. രോഗനിർണയത്തിനൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളും നടക്കുന്നു. 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സ്തനാർബുദം കണ്ടുപിടിക്കുന്നതിനുള്ള മാമോഗ്രാം മെഷ്യൻ മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ചെങ്കിലും പ്രവർത്തിപ്പിക്കാൻ സാങ്കേതിക പരിജ്ഞാനമുള്ളവർ ഇല്ലാതായതോടെ ഉപകരണം വെറു നോക്കുകുത്തിയായി. കാൻസർ ചികിൽസക്കായി ജില്ലയിലെ രോഗികൾ മംഗലൂരുവിലും കണ്ണൂരുമാണ് എത്തുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കുന്നു. 

MORE IN KERALA CAN
SHOW MORE