മൂന്ന് തവണ കാൻസർ ബാധിച്ചു, നാവ് നീക്കം ചെയ്തു; തൊണ്ണൂറിലും പതറാതെ കുഞ്ഞികൃഷ്ണൻ

Thumb Image
SHARE

മൂന്ന് തവണ കാൻസർ ബാധിച്ചിട്ടും, നാവ് നീക്കം ചെയ്തിട്ടും മനസുപതറാതെ ജീവിക്കുന്ന തൊണ്ണൂറു വയസുകാരനെ പരിചയപ്പെടാം. കണ്ണൂർ ഇരിക്കൂര്‍ സ്വദേശി കെ.പി.കുഞ്ഞികൃഷ്ണന്റെ മുൻപിലാണ് കാൻസർ മുട്ടുമടക്കിയത്. 

കാൻസർ ബാധിച്ച നാവ് 2007ൽ പൂർണമായും നീക്കം ചെയ്തതാണ്. ഇപ്പോൾ പാടുന്നത് കുഞ്ഞികൃഷ്ണന്റെ ആത്മവിശ്വാസമാണ്. തൊണ്ണൂറാം വയസിലും ഊർജസ്വലനായി നടക്കുന്നു. 1989. കാൻസർ എന്താണെന്ന് പോലും കണ്ണൂരിലെ മലയോരവാസികൾക്ക് അറിവില്ല. അന്നാണ് കുഞ്ഞികൃഷ്ണനെ രോഗം ബാധിക്കുന്നത്. 

കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് റേഡിയേഷൻ ചെയ്ത് കാൻസറിനെ അകറ്റി നിറുത്തി. പക്ഷേ എട്ടുവർഷത്തിന്ശേഷം കാൻസർ വീണ്ടുമെത്തി. മംഗളൂരുവിൽനിന്ന് നാവിന്റെ ഒരുഭാഗം നീക്കം ചെയ്തു. ഒരുവർഷത്തിന് ശേഷം മണിപ്പാലിൽനിന്ന് നാവിന്റെ പകുതിയും നീക്കം ചെയ്യേണ്ടിവന്നു. പിന്നെ വീണ്ടും ഒൻപത് വർഷത്തിന് ശേഷമെത്തിയ കാൻസർ കുഞ്ഞികൃഷ്ണന്റെ നാവ് മുഴുവൻ കൊണ്ടുപോയി. എന്നിട്ടും തളർന്നില്ല. ഇന്നും തുടരുകയാണ് കാൻസറിനെതിരെയുള്ള പോരാട്ടം. 

MORE IN KERALA CAN
SHOW MORE