കാൻസർ സെന്ററിൽ സർക്കാർ മെല്ലെപ്പോക്ക്; പണം ചിലവഴിച്ച് 'എന്തിനോ' പ്രവർത്തിക്കുന്ന ഓഫിസ്

Thumb Image
SHARE

മലപ്പുറം കാൻസർ സെന്റർ ആരംഭിക്കാനുളള തീരുമാനത്തിൽ നിന്ന് സർക്കാർ തന്നെ പിന്നോട്ട് പോവുമ്പോഴും ഒരു കോടിയോളം രൂപ ചിലവാക്കി പ്രൊജക്ട് ഒാഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. കെ.എസ്.ഐ.ഡി.സി നൽകിയ ഒരു കോടി രൂപയിൽ നിന്നാണ് ജീവനക്കാരുടെ ശമ്പളം ഉൾപ്പടെ നൽകുന്നത്. 

മലപ്പുറത്ത് കാൻസർ രോഗികളുടെ എണ്ണം വർധിച്ചു വന്ന സാഹചര്യത്തിലായിരുന്നു മലപ്പുറം കാൻസർ സെന്ററുമായി ബന്ധപ്പെട്ട ചർച്ച ആരംഭിച്ചത്. വ്യവസായ വകുപ്പായിരുന്നു പദ്ധതിക്ക് നേതൃത്വം നൽകിയത്.പദ്ധതിയുടെ നടത്തിപ്പിനായി 2015 ഫെബ്രുവരിയിൽ പ്രൊജക്ട് ഒാഫിസും ആരംഭിച്ചു. ഇൻകെൽ എജ്യു സിറ്റിയിൽ 25 ഏക്കർ ഭൂമി വ്യവസായ വകുപ്പ് റവന്യൂ വകുപ്പിന് കൈമാറി. കാൻസർ സെന്റർ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സൊസൈറ്റിക്ക് ഈ ഭൂമി കൈമാറാൻ കഴിഞ്ഞിട്ടില്ല. 

പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി കെ.എസ്.ഐ.ടി.സി ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഈ പണമുപയോഗിച്ച് പ്രൊജക്ട് റിപ്പോർട്ടും ഭൂമിയുടെ സർവേ നടപടികളും ഒാഫിസിന്റെ ചിലവുകളും ജീവനക്കാർക്ക് ശമ്പളവും നൽകി കഴിഞ്ഞു. കാൻസർ സെന്ററുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുമ്പോഴും ഈ പ്രൊജക്ട് ഒാഫിസിൽ ജീവനക്കാർ എത്തുന്നുണ്ട്. എന്നാൽ അനുവദിച്ച തുകയെല്ലാം ഉപയോഗിച്ചു കഴിഞ്ഞതിനാൽ അടുത്ത മാസം മുതലുള്ള ഒഫിസ് പ്രവർത്തനം സർക്കാറിന്റെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും. 

MORE IN KERALA CAN
SHOW MORE