ഒാങ്കോളജി നഴ്സിങ് പഠിച്ചിറങ്ങിയവരെ സർക്കാരിന് വേണ്ട

Thumb Image
SHARE

കാൻസർ രോഗികളുടെ എണ്ണം പെരുകുമ്പോഴും ഈ മേഖലയിൽ വൈദഗ്ധ്യം ലഭിച്ച നഴ്സുമാരെ സർക്കാരിന് വേണ്ട. സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്ന് ഒാങ്കോളജി നഴ്സിങ് പഠിച്ചിറങ്ങിയ ഒരാൾക്ക് പോലും ജോലി നല്കിയിട്ടില്ല. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിലായി പഠിച്ചിറങ്ങിയ നൂറിലേറെ നഴ്സുമാർ സ്വകാര്യ ആശുപത്രികളിൽ മറ്റു വിഭാഗങ്ങളിൽ തുച്ഛ വേതനത്തിനു പണിയെടുക്കുകയാണ്. 

രണ്ടു കൊല്ലം മുമ്പ് തിരുവനന്തപുരം മെ‍ഡിക്കൽ കോളജിൽ നിന്ന് ഒാങ്കോളജി നഴ്സിങ് പഠിച്ചിറങ്ങിയതാണ് തീർത്ഥ. അർബുദ ചികിൽസാ രംഗത്തെ സാധ്യതകൾ കണ്ടാണ് ജനറൽ നഴ്സിങിന് ശേഷം ഒരു വർഷത്തെ ഒാങ്കോളജി നഴ്സിങ് ഡിപ്ലോമ കോഴ്സിനു ചേർന്നത്. മെഡിക്കൽ കോളേജിൽ സർക്കാർ നിയന്ത്രണത്തിൽ നടത്തുന്ന കോഴ്സായതുകൊണ്ട് പെട്ടെന്നു തന്നെ ജോലി കിട്ടുമെന്നും പ്രതീക്ഷിച്ചു. എന്നാൽ സർക്കാർ നടത്തുന്ന കോഴ്സ് വിജയിച്ചവരെ സർക്കാരിന്പോലും വേണ്ടെന്ന് തീർഥയറിഞ്ഞില്ല. ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ തുഛമായ വേതനത്തിന് ജോലി ചെയ്യുകയാണ് ഈ പെൺകുട്ടിയിന്ന്. 

തീർഥയെപ്പോലെ ഒട്ടേറെ പേരുണ്ട്. തിരുവനന്തപുരം കോട്ടയം മെഡിക്കൽ കോളജുകളിൽ നിന്നായി പഠിച്ചിറങ്ങിയ നൂറിലെറെ പേരാണ് നിയമനം കാത്ത് കഴിയുന്നത്. പ്രത്യേക പരിശീലനം ലഭിച്ചവർ പുറത്ത് നിൽക്കുമ്പോൾ സാധാരണ നഴ്സിങ് പഠിച്ചവരാണ് സർക്കാർ മെഡിക്കൽ കോളജുകളിലടക്കം കാൻസർ വാർഡുകളിൽ ജോലി ചെയ്യുന്നതെന്നതാണ് വിചിത്രം. 

MORE IN KERALA CAN
SHOW MORE