മലപ്പുറം കാന്‍സര്‍ സെന്‍റര്‍ പദ്ധതിയെ സര്‍ക്കാര്‍ തഴയുന്നു

Thumb Image
SHARE

മലപ്പുറത്ത്  കാൻസർ ചികിൽസാകേന്ദ്രം  സ്ഥാപിക്കാനുള്ള പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു.ആർ.സി.സിയിലും മലബാർ കാൻസർ സെന്ററിലും നൂതന ചികിൽസാ  സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനാൽ മലപ്പുറത്ത് ചികിൽസ സൗകര്യം ആവശ്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.   

2016 ഫെബ്രുവരി 21 ന് അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് കാൻസർ സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.മൂന്ന് വർഷം കൊണ്ട് ആദ്യഘട്ടനിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.ആർ.സി.സി , മലബാർ കാൻസർ സെന്റർ മാതൃകയിൽ 300 കിടക്കകൾ , അത്യാധുനിക ചികിൽസാ സൗകര്യങ്ങൾ , പുനരധിവാസം ഉൾപ്പടെ 340 കോടിരൂപയുടെ പദ്ധതിയാണിത്. പാണക്കാട് ഇൻകെൽ എജ്യു സിറ്റിയിൽ 25 ഏക്കർ ഭൂമി കണ്ടെത്തുകയും ചെയ്തു. വ്യവസായ വകുപ്പ് ആരംഭിച്ച പദ്ധതി ഇപ്പോൾ ആരോഗ്യവകുപ്പിന്റെ കീഴിലാണുള്ളത്. പദ്ധതി നിയമസഭയിൽ വിഷയമായെങ്കിലും മലപ്പുറം ക്യാൻസർ ആശുപത്രിയെ പുതിയ സർക്കാർ തഴയുകയാണ്. 

ക്യാൻസർ ആശുപത്രിക്കായി മുഖ്യമന്ത്രി അധ്യക്ഷനായ ഭരണസമിതി  രൂപീകരിച്ചിട്ടുണ്ട്. എന്നാൽ .ഈ സർക്കാർ അധികാരത്തിലേറിയതിനുശേഷം  ഒരു തവണ മാത്രമാണ് ഈ കമ്മിറ്റി ചേർന്നത്. ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പണം പ്രശ്നമാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്കും ഉറപ്പു നൽകിയിരുന്നു.

MORE IN BREAKING NEWS
SHOW MORE