കാൻസർ പെരുകുമ്പോഴും സർക്കാരിന്റെ ഇടപെടലുകൾ പ്രഹസനം

Thumb Image
SHARE

സംസ്ഥാനത്ത് കാൻസർ ഇരകൾ പെരുകുമ്പോഴും സർക്കാരിന്റെ ഇടപെടലുകൾ പ്രഹസനമാകുന്നു. അർബുദ വ്യാപനത്തെക്കുറിച്ച് പഠിക്കാനും രോഗികളുടെ റജിസ്റ്റർ തയാറാക്കാനും രണ്ടുവർഷം മുമ്പ് സർക്കാർ നിയോഗിച്ച ഉന്നതതല സമിതി ചുരുക്കം തവണ യോഗം ചേർന്നതല്ലാതെ ഒന്നും സംഭവിച്ചില്ല. രോഗവ്യാപനത്തിന്റെ കാരണങ്ങളറിയാനുള്ള ഗവേഷണങ്ങളും സംസ്ഥാനത്ത് നടക്കുന്നില്ല. 

കേരളത്തിൽ ഓരോവർഷവും അറുപത്തയ്യായിരത്തോളം പുതിയ കാൻസർ രോഗികളുണ്ടാകുന്നു എന്നാണ് അനുമാനം. രോഗ വ്യാപനത്തിന്റ ഭീകരത നിയമസഭയിൽ ചർച്ചയായപ്പോൾ 2015 ഒാഗസ്റ്റിൽ സർക്കാർ ഒരു പഠനസമിതി രൂപീകരിച്ചു. രോഗത്തിന്റ വ്യാപ്തിയും കാരണങ്ങളും കണ്ടെത്തുകയായിരുന്നു തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ ഡയറക്ടർ ഡോ പോൾ സെബാസ്റ്റ്യൻ അധ്യക്ഷനായ ആറംഗ സമിതിയുടെ ലക്ഷ്യം. ആറുമാസത്തിനുള്ളിൽ റിപ്പോർ്ട്ട് സമർപ്പിക്കാനായിരുന്നു നിർദേശം. പക്ഷേ ഇന്നുവരെ ഒന്നും സംഭവിച്ചിട്ടില്ല. രോഗത്തിന്റ യഥാർഥ കാരണം കണ്ടെത്താൻ കഴിയാത്തതാണ് മറ്റൊരു പ്രതിസന്ധി. ഇന്ത്യയിലെ ഏറ്റവും മികച്ച കാൻസർ ചികിൽസാ കേന്ദ്രങ്ങളിലൊന്നായ ആർ സി സി യോടനുബന്ധിച്ചു പോലും മികച്ചൊരു ഗവേഷണ സംവിധാനമൊരുക്കാൻ കഴിഞ്ഞിട്ടില്ല. 

MORE IN BREAKING NEWS
SHOW MORE