ക്യാൻസർ രോഗികൾക്ക് ദുരിതമായി തലസ്ഥാനത്തേയ്ക്കുള്ള ട്രെയിൻ യാത്ര

Thumb Image
SHARE

ക്യാൻസർ രോഗികൾക്ക് ഇരട്ടിദുരിതം സമ്മാനിച്ച് മലബാറിൽ നിന്ന് തലസ്ഥാനത്തേയ്ക്കുള്ള ട്രെയിൻ യാത്ര. നാല് ജില്ലയിലെ നൂറുകണക്കിന് രോഗികള്‍ക്ക് രാത്രി ആശ്രയമായുള്ളത് രണ്ട് ട്രെയിനുകള്‍ മാത്രം. നിര്‍ധനരായ രോഗികളില്‍ ഭൂരിഭാഗവും ജനറൽ ബോഗിയിലെ‍ ദുരിതയാത്ര സഹിച്ചാണ് ചികില്‍സ തേടി മടങ്ങുന്നത്. 

രാത്രി കോഴിക്കോട് വഴി തലസ്ഥാനത്തേയ്ക്ക് പോകേണ്ട ട്രെയിനുകളിലൊന്ന് രണ്ടരമണിക്കൂർ വൈകിയതിന്റെ ക്ഷമാപണമാണിത്. അടുത്ത ട്രെയിൻ കൃത്യസമയെത്തെന്ന് കരുതിയെങ്കിൽ തെറ്റി. വണ്ടി വരുമെന്ന പ്രതീക്ഷ മാത്രമേയുള്ളൂ. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള അർബുദ ബാധിതരുൾപ്പെടെയുള്ളവർക്ക് തലസ്ഥാനത്ത് എത്താനുള്ള യാത്രാസൗകര്യം രണ്ട് ട്രെയിനുകളിലൊതുങ്ങും. റയിൽവേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് ദുരിതം സമയം തെറ്റിയെത്തുന്ന ട്രെയിനിനുള്ളില്‍ ഇരട്ടിയാകും. 

അർബുദ ബാധിതരുള്‍പ്പെടെ തീരെ അവശതയനുഭവിക്കുന്നവർ പലരും സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഇടത്തും ഫാനിന് മുകളില്‍ തല ചായ്ചുമാണ് രാത്രി തീര്‍ക്കുന്നത്. രോഗനിർണയത്തിനായുള്ള ആദ്യയാത്രയില്‍ പലപ്പോഴും രോഗിക്കോ കൂട്ടിരിപ്പുകാർക്കോ ടിക്കറ്റ് ഉറപ്പിക്കാനാകില്ല. ആര്‍സിസിയുള്‍പ്പെടെയുള്ള ആശുപത്രിയിലെത്തി ചികില്‍സ തേടി മടങ്ങുമ്പോള്‍ ജനറല്‍ ബോഗിയിലെ യാത്രയെങ്കില്‍ രണ്ടാമതൊരു യാത്രയില്‍ ഇവരെ അലട്ടുന്നത് രോഗത്തെക്കാള്‍ ദുരിതം സമ്മാനിച്ച ട്രെയിനിലെ അശുഭ യാത്രയായിരിക്കും. 

MORE IN KERALA CAN
SHOW MORE