കേരളകാൻ ദൗത്യത്തിന്റെ രണ്ടാമത്തെ രോഗ നിർണയ ക്യാംപ് പട്ടാമ്പിയിൽ ഉദ്ഘാടനം ചെയ്തു

Thumb Image
SHARE

കാൻസർ ഒന്നിന്റെയും അവസാനമല്ലെന്നു നടി മഞ്ജു വാരിയർ. ബോധവൽക്കരണമാണ് ചികിൽസയുടെ ആദ്യ പടി. മനോരമ ന്യൂസിന്റെ കേരളകാൻ ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ രോഗ നിർണയ ക്യാംപ് പാലക്കാട് പട്ടാമ്പിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മഞ്ജു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാംപ് മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ തുടരുകയാണ്. 

മനോരമ ന്യൂസിന്റെ കേരളാ കാൻ ജനങ്ങളിൽ കൂടുതൽ ആത്മ വിശ്വാസം വളർത്തുമെന്നു നടി മഞ്ജു വാരിയർ. സംവിധായകൻ മേജർ രവിയും ആത്മവിശ്വാസത്തിന്റെ വാക്കുകൾ പങ്കു വെച്ചു. 

പട്ടാമ്പി മുൻ എംഎൽഎ സിപി മുഹമ്മദ്‌, ഇറാം മോട്ടോഴ്‌സ് ഡയറക്ടർ പി. സക്കിർ ഹുസൈൻ, എംവി ആർ ക്യാൻസർ സെന്റർ സി ഈ ഒ ഡോ. ഇഖ്ബാൽ അഹമ്മദ്, മനോരമ ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ റോമി മാത്യു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സ്കൂൾ അങ്കണത്തിൽ ക്രമീകരിച്ച ചടങ്ങിൽ ലഹരി വിരുദ്ധ സത്യപ്രതിജ്ഞ നടി മഞ്ജു വാരിയർ ചൊല്ലിക്കൊടുത്തു. 

ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും ബോധ വൽക്കരണ ക്ലാസും വേറിട്ടതായി. അഞ്ഞൂറിലധികം പേരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ക്യാംപ് തുടരുകയാണ്. 

MORE IN KERALA CAN
SHOW MORE