ദൈവത്തിനോട് നന്ദിപറഞ്ഞ് ക്യാൻസറിനെ അതിജീവിച്ച ഫാദർ ടി.ജെ ജോഷ്വ

Thumb Image
SHARE

രണ്ടു തവണ ക്യാൻസറിനെ അതിജീവിച്ച പ്രശസ്ത വാഗ്മി കൂടിയായ കോട്ടയം സ്വദേശി ഫാദർ ടി.ജെ. ജോഷ്വ എല്ലാത്തിനും നന്ദിപറയുന്നത് ദൈവത്തിനോട്. മരുന്നിനും കൃത്യമായ പരിശോധനകൾക്കുമൊപ്പം കുടുബത്തിന്റ പിന്തുണയും മനശക്തിയും രോഗത്തെ അതിജീവിക്കാൻ തന്നെ ഏറെ സഹായിച്ചെന്നും ഫാദർ ജോഷ്വ പറയുന്നു. 

"റേഡിയം മുറിക്കുള്ളിൽ നാലു റേഡിയം സൂചികൾ നാവിൽ പതിച്ചുകൊണ്ട് ഏഴു ദിനങ്ങൾ.പുറത്തുനിന്നു ബന്ധിക്കപ്പെട്ട മുറി. ദിവസം രണ്ടോ മൂന്നോ പ്രാവശ്യം കടന്നുവരുന്ന ആശുപത്രി പരിചാരകരിൽ ബാഹ്യലോകത്തെ ദർശിക്കേണ്ട അവസ്ഥ. മുഖം കഴുകാനോ പല്ലു തേയ്ക്കാനോ ആകാതെ വെറും പാനീയത്തിൽ ജീവിക്കേണ്ടിവരിക, വേദനയുടെ കൂട്ടുകാരനായി. " 

25 വർഷം മുമ്പ് കാൻസർ രോഗത്തിന് ചികിൽസയിലിരിക്കെ, കടന്നുപോയ ദിനങ്ങളുടെ ഒാർമകൾ ഫാദർ ടി.ജെ. ജോഷ്വ തന്റെ പുസ്തകത്തിൽ ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത്.ഒരു പ്രഭാഷകന് അവന്റെ ഏറ്റവും വലിയ ആയുധം നാവാണ്. ഫാദർ ജോഷ്വയ്ക്ക് കാൻസർ ബാധിച്ചതും നാവിൽ. കൃതൃമായ പരിശോധനകളും ചികിൽസയും വെറും ഒന്നരമാസത്തിനുള്ളിൽ ഫാദർ ജോഷ്വയെ സാധാരണ നിലയിലേയ്ക്ക് തിരികെ കൊണ്ടുവന്നു 

ഒരുവർഷത്തിനുള്ളിൽ ശരീരത്തിൽ വീണ്ടും ചില ഒാർമപ്പെടുത്തലുകൾ. ഇക്കുറി തൊണ്ടയിലായിരുന്നു കാൻസർ. അത് അൽപം ആശങ്ക ഉണ്ടാക്കിയെങ്കിലും അവിടെയും സഹായമായത് നേരത്തെ തന്നെ കണ്ടെത്തിയതും തുടർ ചികിൽസകളുമാണ്. കുടംബം നൽകിയ പിന്തുണയാണ് രോഗത്തെ അതിജീവികകാനുള്ള കരുത്തുപകർന്നത്. കാൻസറിനെ ഭയക്കേണ്ടതില്ല. അത് ജീവിതാവസനവുമല്ല. വേണ്ടത് പോരാടാനുറച്ച ഒരു മനസാണെന്ന് തന്റെ അനുഭവത്തിൽ നിന്ന് ഫാദർ ജോഷ്വ പറയുന്നു 

തൊണ്ണൂറാം വയസിലും ഫാദർ ജോഷ്വ കാൻസർ രോഗികൾക്കിടിയിൽ പ്രവർത്തിക്കുന്നുണ്ട്. മരുന്നിനേക്കാൾ അവർ ആഗ്രഹിക്കുന്ന ആശ്വാസം നൽകിക്കൊണ്ട്.

MORE IN KERALA CAN
SHOW MORE