കാൻസർ ബാധിച്ച കുട്ടികൾക്കും കുടുംബത്തിനും സംരക്ഷണമൊരുക്കി ഹോപ്

Thumb Image
SHARE

കാൻസർ കാലം പലർക്കും തിരിച്ചറിവിന്റെ കാലം കൂടിയാണ്. അങ്ങിനെയുള്ള തിരിച്ചറിവിന്റെ വലിയ അടയാളമാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമുള്ള ഹോപ്പെന്ന കാൻസർ ബാധിത കുട്ടികളുടെ വീട്. 

ഹോപ്പെന്ന ഈ വീടിന്റെ പിറവി ഇങ്ങിനെയാണ്. കാൻസർ ബാധിച്ച കുട്ടികളുടെയും കുടുംബത്തിന്റെയും പൂർണ സംരക്ഷണമാണ് ഉന്നം. അണുവിമുക്ത സാഹചര്യത്തിൽ കുട്ടിയെയും മാതാപിതാക്കളെയും സർവ ചിലവകുളും വഹിച്ച് താമസിപ്പിക്കുന്നു. മരുന്നുകൾക്കപ്പുറം സ്കൂൾ പഠന സൗകര്യവും ഹോപ്പിലുണ്ട്. നിലവിൽ ആറു കുടുംബങ്ങൾക്കാണ് സൗകര്യങ്ങളുള്ളത്. 

കോഴിക്കോട് െമഡിക്കൽ കോളേജിലെ കാൻസർ വിഭാഗത്തിലെ ഡോക്ടർമാർ നിർദേശിക്കുന്നവർക്കാണ് പ്രവേശനം. അടുത്ത വർഷം മലബാർ കാൻസർ സെന്ററിന് സമീപവും സമാന പ്രതീക്ഷാലയം തുറക്കാനാണ് ഹാരിസിന്റെയും സുഹൃത്തുക്കളുടെയും തീരുമാനം.

MORE IN KERALA CAN
SHOW MORE